ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ ചെല്‍സിയെ തളച്ച് ആഴ്സണല്‍. പത്തുപേരായി ചുരുങ്ങിയിട്ടും രണ്ടുതവണ പിന്നില്‍നിന്നും തിരിച്ചടിച്ചാണ് ആഴ്സലണല്‍ ചെല്‍സിയുടെ മൈതാനത്ത് സമനില പിടിച്ചുപറ്റിയത്. ഇരു ടീമുകളും രണ്ട് ഗോള്‍വീതം നേടി. ജോര്‍ഗീന്യോ(28), സെസാര്‍ അസ്പിലിക്യുട്ട(84) എന്നിവര്‍ ചെല്‍സിക്കായി സ്കോര്‍ ചെയ്തപ്പോള്‍ മാര്‍ട്ടിനെല്ലി(63), ബെല്ലെറിയന്(87) എന്നിവര്‍ ആഴ്സണലിനായി സമനില നേടി. 26-ാം മിനിറ്റില്‍ ഡേവിഡ് ലൂയിസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിട്ടും ചെല്‍സിക്ക് ജയം സ്വന്തമാക്കാനായില്ല.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തി. സെര്‍ജിയോ അഗ്യൂറോ 73-ാം മിനിറ്റില്‍ വിജയികള്‍ക്കായി ഗോള്‍ നേടി. അവസാന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസുമായി അപ്രതീക്ഷിയ സമനില വഴങ്ങിയ സിറ്റി ഇത്തവണ കിരീടപ്രതീക്ഷ അവസാനിപ്പിച്ചുകഴിഞ്ഞു. ലീഗില്‍ രണ്ടാം സ്ഥാനമാണ് സിറ്റി ലക്ഷ്യമിടുന്നത്.
ഓട്ടിസ് ഗിബ്സണെ ഫാസ്റ്റ് ബൗളിങ് കോച്ചായി നിയമിച്ച് ബംഗ്ലാദേശ്
മറ്റു മത്സരഫലങ്ങള്‍, ആസ്റ്റണ്‍ വില്ല 2-1 വാറ്റ്ഫോഡ്, ബോണ്‍മൗത്ത് 3-1 ബ്രൈറ്റന്, സതാംപ്ടണ് 2-0 ക്രിസ്റ്റല്‍ പാലസ്, ന്യൂകാസില്‍ യുണൈറ്റഡ് 2-2 എവര്ട്ടന്. ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍ ടീമുകളും മിഡ് വീക്ക് മത്സരത്തിനിറങ്ങുന്നുണ്ട്. 22 കളികളില്‍നിന്നും 64 പോയന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 24 കളികളില്‍നിന്നും 51 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്താണ്.