ആഴ്‌സണള്‍ ടോട്ടനം സൂപ്പര്‍ പോരാട്ടം സമനിലയില്‍; സമനിലയില്‍ രക്ഷപ്പെട്ട് റയല്‍ മാഡ്രിഡും
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലും ടോട്ടനവും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍വീതം നേടി. ആദ്യപകുതിയില്‍ രണ്ട് ഗോള്‍ ലീഡ് നേടിയ ടോട്ടനത്തിന് ജയം എത്തിപ്പിടിക്കാനായില്ല. ക്രിസ്റ്റ്യന്‍ എറിക്‌സണ്‍(10), ഹാരി കെയ്ന്‍(40) എന്നിവരാണ് ടോട്ടനത്തിനായി ഗോള്‍ നേടിയത്. ആഴ്‌സണലിനായി ലക്കാസെറ്റെ(45+1), ഒബാമെയാങ്(71) എന്നിവര്‍ സ്‌കോര്‍ ചെയ്തു. പ്രമീയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ എവര്‍ട്ടന്‍ വോള്‍വസിനെ 3-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.
ലാ ലീഗയില്‍ ബാഴ്‌സലോണയ്ക്ക് പിന്നാലെ റയല്‍ മാഡ്രിഡും സമനിലയില്‍ കുരുങ്ങി. വിയ്യാറയലാണ് സ്വന്തം മൈതാനത്ത് റയലിനെ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടിയ മത്സരത്തില്‍ റയല്‍താരം ഗരെത് ബെയ്ല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. ജെറാര്‍ഡ് മൊറേനോ(12), മോയ് ഗോമെസ്(74) എന്നിവര്‍ വിയ്യാറയലിനായി ഗോള്‍ നേടിയപ്പോള്‍ ബെയ്ല്‍ റയലിനായി ഇരട്ടഗോള്‍ നേടി. 45+1, 86 മിനിറ്റുകളിലായിരുന്നു ഗോള്‍. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ബെയ്ല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു.

സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഐബറിനെ 3-2ന് തോല്‍പ്പിച്ചു. വലെന്‍സിയ(2-0) റയല്‍ മല്ലോര്‍ക്ക, എസ്പാനിയോള്‍(0-3) ഗ്രനാഡ എന്നിങ്ങനെയാണ് മറ്റ് മത്സരങ്ങളിലെ ഫലം. ഇറ്റാലിയന്‍ സീരി എ യില്‍ ലാസിയോയും റോമയും ഓരോ ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഇന്റര്‍ മിലാന്‍ 2-1ന് കഗ്ലിയാരിയെ തോല്‍പ്പിച്ചപ്പോള്‍ ജെനോവ 2-1ന് ഫിയോറന്റീനയേയും പരാജയപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications