പ്രീമിയര്‍ ലീഗ്: ടോട്ടനം- ആഴ്‌സനല്‍ പോര് ഒപ്പത്തിനൊപ്പം, സ്പര്‍സിന് കനത്ത തിരിച്ചടി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സൂപ്പര്‍ സാറ്റര്‍ഡേയിലെ വമ്പന്‍ പോരാട്ടത്തില്‍ ടോട്ടനം ഹോട്‌സ്പറിന് സമനില. ഹോംഗ്രൗണ്ടായ വൈറ്റ് ഹര്‍ട്ട് ലെയ്‌നില്‍ നടന്ന കളിയില്‍ ആഴ്‌സനലുമായി സ്പര്‍സ് 1-1ന്റെ സമനില സമ്മതിക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന ടോട്ടനത്തിന് ഈ സമനില കനത്ത തിരിച്ചടി തന്നെയാണ്. രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള അകലം കുറച്ച് കിരീടപ്പോരില്‍ പങ്കു ചേരാനുള്ള അവരുടെ പ്രതീക്ഷകള്‍ക്കാണ് ഇതോടെ മങ്ങലേറ്റത്. നിലവില്‍ സിറ്റിയേക്കാള്‍ ഏഴു പോയിന്റ് പിന്നിലാണ് ടോട്ടനം. സിറ്റിക്കാവട്ടെ ഒരു മല്‍സരം കുറവുമാണ്.
ആവേശകരമായ പോരാട്ടത്തില്‍ ആഴ്‌സനലാണ് ആദ്യം മുന്നിലെത്തിയത്. ഈ സീസണിനു ശേഷം ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിലേക്കു ചേക്കേറുന്ന ആരണ്‍ റാംസിയിലൂടെയാണ് ഗണ്ണേഴ്‌സ് മുന്നിലെത്തിയത്. 16ാം മിനിറ്റിലായിരുന്നു ടോട്ടനത്തെ ഞെട്ടിച്ച ഗോള്‍. സമനില ഗോളിനു വേണ്ടി 74ാം മിനിറ്റ് വരെ ടോട്ടനത്തിന് കാത്തിരിക്കേണ്ടിവന്നു. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ഹാരി കെയ്‌നാണ് പെനല്‍റ്റിയില്‍ നിന്നും ടോട്ടനത്തെ രക്ഷിച്ച സമനില ഗോളിന് അവകാശിയായത്.
90ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ വിജയഗോള്‍ നേടാന്‍ ആഴ്‌സനലിന് സുവര്‍ണാവസരം വീണു കിട്ടിയിരുന്നു. പക്ഷെ പിയറെ എമെറിക്ക് ഔബമെയാങ് പെനല്‍റ്റി നഷ്ടപ്പെടുത്തിയത് ടോട്ടനത്തിന് ആശ്വാസമായി. താരത്തിന്റെ പെനല്‍റ്റി സ്പര്‍സ് ക്യാപ്റ്റന്‍ കൂടിയായ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് ബ്ലോക്ക് ചെയ്യുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications