Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡോർട്ട്മുണ്ടിന്റെ പ്രതിരോധതാരത്തെ ടീമിലെത്തിച്ച് ആഴ്‌സണൽ

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഗ്രിക്ക് പ്രതിരോധനിര താരമായ സോക്രട്ടീസ് പപ്പാസ്താതോപോലോസിനെ ടീമിലെത്തിച്ച് ആഴ്‌സണൽ.കരാർ തുക ടീം മാനേജ്‌മന്റ് പുറത്തുവിട്ടിലെങ്കിലും താരം ഒരു ദിർഘകാല കരാറിൽ ഒപ്പിടാനാണ് സാധ്യത. ഡോർട്ട്മുണ്ടിനുവേണ്ടി 186 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് മുപ്പതുകാരനായ സോക്രട്ടീസ്.2013 മുതൽ ഡോർട്ട്മുണ്ട് ടീമിലെ സ്ഥിരസാനിത്യമാണ് സോക്രട്ടീസ്.സെന്റര് ബാക്ക് പൊസിഷനിൽ കളിക്കുന്ന സോക്രട്ടീസ് ചില സമയങ്ങളിൽ ഫുൾ ബാക്കിന്റെ റോളും ഏറ്റെടുക്കാറുണ്ട്.2007 ലെ മികച്ച ഗ്രിക്ക് താരമായും സോക്രട്ടീസിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

"ഇത് മനോഹരമാണ്,ഇംഗ്ലണ്ടിലെ മികച്ച ക്ലബ്ബിൽ കളിക്കുക എന്നത്,ഞാൻ ഒരു സാധാരണ പ്രധിരോധ താരമാണ്,ഞാൻ ഒരിക്കലും വിചാരിച്ചതല്ല ഇതുപോലുരു ചരിത്രം ഉറങ്ങുന്ന ക്ലബ്ബിൽ കളിക്കുന്നത്,ആഴ്സനലിനായി കളിക്കാൻ സാധിക്കുകയെന്നത് വളരെയേറെ സന്തോഷം നൽകുന്ന കാര്യമാണ്"; സോക്രട്ടീസ് ആഴ്‌സണലിന് ഒദ്യോഗിക വെബ്സൈറ്റിലൂടെ പറഞ്ഞു.

borussiadortmund

2008-ൽ ​ഗ്രീസ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച സോക്രട്ടീസ് ടീമിനായി 79 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.പ്രതിരോധനിര താരമാണെങ്കിലും പ്രധാന ടൂർണമെന്റുകളിൽ ഗോൾ നേടുന്നതാണ് താരത്തിന്റെ വൈവിധ്യം.2006 ,2010 ,2014 ലോകകപ്പുകളിൽ കളിച്ച സോക്രട്ടീസ് മൂന്ന് തവണയും ഗോൾ വല ചലിപ്പിച്ചിട്ടുണ്ട്.ഗ്രിക്ക് ക്ലബ്ബായ എ.ഇ.കെ അതെൻസിനുവേണ്ടി കളിച്ചുതുടങ്ങിയ സോക്രട്ടീസ് എ.സി മിലാനിലും ജർമ്മൻ ക്ലബ്ബായ വെർഡർ ബ്രെമനുവേണ്ടിയും കളിച്ചിട്ടുണ്ട്.

Story first published: Tuesday, July 3, 2018, 15:27 [IST]
Other articles published on Jul 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+