വെങ്ങറിന് പകരക്കാരനായി ഉനായ് എമറി ആഴ്‌സണലിന്റെ പുതിയ കോച്ച് ആയേക്കും
ലണ്ടന്‍: രണ്ട് ദശാബ്ദക്കാലം ആഴ്‌സണലിന്റെ എല്ലാമായിരുന്ന പരിശീലകന്‍ ആഴ്‌സണ്‍ വെങ്ങര്‍ക്ക് പകരക്കാരനായി ഉനായി എമറി ചുമതലയേറ്റെടുക്കാന്‍ ഒരുങ്ങുന്നു. ഫ്രഞ്ച് ടീം പിഎസ്ജിയുടെ മുന്‍ കോച്ച് ആയ എമറിയുമായി ആഴ്‌സണല്‍ ക്ലബ്ബ്് മാനേജ്‌മെന്റ് അന്തിമ കരാറില്‍ ഏര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

2016 മുതല്‍ പിഎസ്ജിയുടെ പരിശീലകനായിരുന്ന എമറി സീസണ്‍ ഒടുവില്‍ ടീം വിട്ടിരുന്നു. സെവില്ലയുടെ കോച്ചായിരിക്കെ മൂന്നു തവണ ടീമിനെ യൂറോപ്പാ കീരീടത്തിലേക്ക് നയിച്ച പരിശീകനാണ് സ്‌പെയിന്‍ സ്വദേശിയായ എമറി. സൂപ്പര്‍ കോച്ചുമാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന എമറി ആഴ്‌സണലിന് പുതിയ മാര്‍ഗദര്‍ശിയാകുമെന്നാണ് കരുതപ്പെടുന്നത്.
റെക്കോര്‍ഡ് തുകയ്ക്ക് ബ്രസീലിന്‍ സൂപ്പര്‍താരം നെയ്മറിനെ ടീമിലെടുക്കാന്‍ കഴിഞ്ഞതാണ് എമറിയുടെ വലിയ നേട്ടം. അതേസമയം, തന്റെ കീഴില്‍ ടീമിനെ ഫ്രഞ്ച് ചാമ്പ്യന്മാരാക്കാന്‍ കഴിഞ്ഞെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ആഴ്‌സണല്‍ ആവട്ടെ ആഴ്‌സണ്‍ വെങ്ങറെ പോലെ ടീമിനെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ള പരിശീലകനെയാണ് തേടുന്നത്. എമറിക്ക് ക്ലബ്ബിനുവേണ്ടി മികച്ച വിജയങ്ങള്‍ നേടിത്തരാന്‍ കഴിയുമെന്നുതന്നെയാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications