Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആറുവര്‍ഷത്തിനുശേഷം ആഴ്‌സണല്‍ തീരം നാച്ചോ മോണ്‍റിയല്‍ ക്ലബ്ബ് വിടുന്നു

ലണ്ടന്‍: സ്പാനിഷ് താരം നാച്ചോ മോണ്‍റിയല്‍ ആറുവര്‍ഷത്തെ സേവനത്തിനുശേഷം ക്ലബ്ബ് വിടുന്നു. ലാ ലീഗ ടീം റയല്‍ സോസിഡാഡിലേക്കാണ് താരത്തിന്റെ കൂടുമാറ്റം. രണ്ടുവര്‍ഷത്തേക്കാണ് കരാര്‍. എത്ര തുകയ്ക്കാണ് കൈമാറ്റമെന്ന് പുറത്തുവിട്ടിട്ടില്ല. ഇരു ക്ലബ്ബുകളും താരക്കൈമാറ്റത്തില്‍ അന്തിമ കരാറിലെത്തി. 2013ല്‍ ആഴ്‌സണലിലെത്തിയ ഇടതു ബാക്ക് ടീമിനുവേണ്ടി 251 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

നാച്ചോ ടീമിനുവേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് ആഴ്‌സണല്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രതിരോധത്തിലെ എണ്ണംപറഞ്ഞ കളിക്കാരിലൊരാളാണ് നാച്ചോ. മൂന്ന് എഫ്എ കപ്പ്, മൂന്ന് കമ്യൂണിറ്റി ഷീല്‍ഡ് എന്നീ കിരീടങ്ങളില്‍ ടീമിനൊപ്പം പങ്കാളിയായി. കഴിഞ്ഞ സീസണില്‍ യൂറോപ്പാ ലീഗ് ഫൈനലില്‍ ടീം എത്തിയപ്പോഴും നാച്ചോയുടെ സാന്നിധ്യം ടീമിന് നേട്ടമായിട്ടുണ്ടെന്ന് ആഴ്‌സണല്‍ ചൂണ്ടിക്കാട്ടി.

nachomonreal

ഒസാസുനയില്‍ കരിയര്‍ ആരംഭിച്ച നാച്ചോ മികച്ച പ്രതിരോധനിര താരങ്ങളിലൊരാളാണ്. തിങ്കളാഴ്ച താരത്തെ പുതിയ ക്ലബ്ബ് അവതരിപ്പിക്കും. ഇത്തവണ ലാ ലീഗയില്‍ 3 കളികളില്‍ നിന്നും 4 പോയന്റുമായി ഒന്‍പതാം സ്ഥാനത്താണ് റയല്‍ സോസിഡാഡ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയോട് ടീം രണ്ട് ഗോളിന് തോറ്റു. നാച്ചോ എത്തുന്നതോടുകൂടി ടീമിന്റെ പ്രതിരോധം കടുപ്പിക്കാമെന്നാണ് പ്രതീക്ഷ.

Story first published: Saturday, August 31, 2019, 16:58 [IST]
Other articles published on Aug 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+