വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആഴ്‌സണൽ സൂപ്പർ താരം ക്ലബ്ബ് വിടുന്നു... നിരാശയിൽ ആരാധകർ

By Desk

ആഴ്‌സണലിന്റെ മധ്യനിരയിലെ തളരാത്ത പോരാളിയായിരുന്ന ഇംഗ്ലണ്ട് താരം ജാക്ക് വിൽഷെയർ ക്ലബ്ബ് വിടുന്നു.ഒരു പതിറ്റാണ്ടിലേറെ ആഴ്‌സണലിന്റെ പരിശീലകനായിരുന്ന ആഴ്‌സെന്‍ വംഗർക്ക് പകരക്കാരനായി മുൻ പി.എസ്.ജി പരിശീലകൻ യുനായ് എമ്റി എത്തിയതോടെയാണ് ക്ലബ് വിടാൻ വിൽഷെയർ തീരുമാനിച്ചത്.തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താൻ ഗണ്ണേഴ്‌സ്‌ വിടുന്നതായി താരം പ്രഖ്യാപിച്ചത്. അടുത്ത സീസണിൽ താരത്തിന്റെ ശമ്പളത്തിൽ വർദ്ധനവില്ലാത്തതാണ് ക്ലബ്ബ് വിടാൻ താരത്തെ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

jack wilshere

"കളിക്കളത്തിൽ എനിക്ക് കുടുതൽ അവസരങ്ങൾ കിട്ടണം അതുകൊണ്ടുതന്നെ ടീം വിടുക എന്നതുതന്നെ ഉചിതമായാത്.പരിശീലകനായും ടീം മാനേജ്മെന്റുമായും ഞാൻ ചർച്ച നടത്തി,ഇപ്പോഴാണ് അതിനുള്ള ശെരിയായ സമയം" ;ജാക്ക് വിൽഷെയർ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.

പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് താരം ആഴ്‌സണൽ വിടാനൊരുങ്ങുന്നത്.ആഴ്‌സണലിന് യൂത്ത് അക്കാദമിയിലൂടെ കളിച്ചുവളര്ന്ന വിൽഷെയർ 2008 ൽ ആഴ്‌സണലിന്റെ സീനിയർ ടീമിൽ ഇടംനേടി.തുടർന്ന് 2010 ലും 2016 ലും ലോൺ അടിസ്ഥാനത്തിൽ ബോൾട്ടൻ എഫ് സിക്കും ബൗൺമോത്തിനു വേണ്ടിയും കളിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ സീസണിൽ ആഴ്‌സണലിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലും ഇംഗ്ലണ്ട് ലോകകപ്പ് ടീമിലേക്കുള്ള വിളിവന്നില്ല. ആഴ്‌സണലിനായി 197 മത്സരങ്ങൾ കളിച്ചിട്ടുള്ള വിൽഷെയർ 18 ഗോളുകളും നേടിട്ടുണ്ട്.ഇതുവരെ ഒരു ക്ലബും താരത്തിനായി രംഗത്തുവന്നിട്ടില്ല.

Story first published: Thursday, June 21, 2018, 8:19 [IST]
Other articles published on Jun 21, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X