Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഖ്യ പരിശീലകന്‍ ഉനായ് എമറിയെ ആഴ്‌സനല്‍ പുറത്താക്കി

ലണ്ടന്‍: മുഖ്യ പരിശീലകന്‍ ഉനായ് എമറിയെ ആഴ്‌സനല്‍ പുറത്താക്കി. ഉനായ് എമറിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ കോച്ചിങ് സംഘത്തെയും ക്ലബ് പറഞ്ഞുവിട്ടു. എമറിയ്ക്ക് കീഴില്‍ ടീം പ്രതീക്ഷിച്ച ഫലം കാഴ്്ച്ചവെക്കാത്ത പശ്ചാത്തലത്തിലാണ് മാനേജ്‌മെന്റിന്റെ തീരുമാനം. 18 മാസമാണ് ആഴ്‌സനലിന്റെ പരിശീലകനായി എമറി തുടര്‍ന്നത്. എമറിക്ക് പകരം ഫ്രെഡി ലുങ്ബര്‍ഗ് ആഴ്‌സനലിന്റെ ഇടക്കാല കോച്ചാവും.

കഴിഞ്ഞവര്‍ഷമാണ് ക്ലബ് വിട്ട ആഴ്‌സീന്‍ വെംഗറിന് പകരം മുന്‍ പാരിസ് സെന്റ് ജെര്‍മ്മന്‍ പരിശീലകനായ ഉനായ് എമറിയെ ആഴ്‌സനല്‍ സ്വന്തം പാളയത്തിലെത്തിച്ചത്. എന്നാല്‍ എമറി ചുമതലയേറ്റ ആദ്യ പ്രീമിയര്‍ ലീഗ് സീസണില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു ആഴ്‌സനല്‍. യൂറോപ്പ ലീഗ് ഫൈനലില്‍ ചെല്‍സിക്ക് മുമ്പില്‍ ദാരുണമായി തോറ്റതും (ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക്) എമറിയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി.

ഉനായ് എമറി

പുതിയ സീസണിലും ടീം നിറംകെട്ടു കളിക്കുകയാണ്. 13 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നും നാലു ജയങ്ങള്‍ മാത്രമേ ആഴ്‌സനല്‍ ഇതുവരെ സ്വന്തമാക്കിയുള്ളൂ. തുടര്‍ച്ചയായി ഏഴു മത്സരങ്ങള്‍ ജയിക്കാതെ കടന്നുപോയതോടെ ലീഗില്‍ എട്ടാം സ്ഥാനത്തേക്കും ആഴ്‌സനല്‍ നിലംപതിച്ചു. എന്തായാലും ഇനി കുറച്ചുകാലത്തേക്ക് അസിസ്റ്റന്റ് കോച്ച് ഫ്രെഡി ലുങ്ബര്‍ഗിന് കീഴില്‍ ഗണ്ണേഴ്‌സ് പന്തു തട്ടും. ഫ്രെഡിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹത്തിന് നേതൃത്വത്തില്‍ ആഴ്‌സനല്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും ടീം മാനേജ്‌മെന്റ് വെള്ളിയാഴ്ച്ച ഔദ്യോഗിക പ്രസ്താവനയിറക്കി.

ഇതേസമയം, ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഴ്‌സനല്‍ ക്ലബ് പുതിയ ഹെഡ് കോച്ചിനുള്ള അന്വേഷണം തുടരുകയാണ്. വൂള്‍സ്ബര്‍ഗ് പരിശീലകന്‍ നൂനോ എസ്പരീറ്റോ സാന്‍ടോ, മുന്‍ ടോട്ടന്‍ഹാം മാനേജര്‍ മൊറീഷ്യോ പൊച്ചറ്റീനോ, മാഞ്ചസ്റ്റര്‍ സിറ്റി അസിസ്റ്റന്റ് കോച്ച് മൈക്കല്‍ ആര്‍ട്ടെറ്റ, മുന്‍ ഇറ്റലി താരം മാസിമിലാനോ, ബേണ്‍സ്മൗത്ത് മാനേജര്‍ എഡ്ഢീ ഹൗവീ തുടങ്ങിയവരെ ഹെഡ് കോച്ചായി ആഴ്‌സനല്‍ പരിഗണിക്കുന്നുണ്ട്.

Story first published: Friday, November 29, 2019, 16:47 [IST]
Other articles published on Nov 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+