Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സനല്‍ - ചെല്‍സി എഫ്എ കപ്പ് ഫൈനല്‍ എവിടെ കാണാം? അറിയേണ്ടതെല്ലാം

എഫ്എ കപ്പ് ഫൈനലോടെ 2019-20 ഫുട്‌ബോള്‍ സീസണിന് ഇംഗ്ലണ്ടില്‍ വിരാമമാവും. ശനിയാഴ്ച്ചത്തെ ലണ്ടന്‍ ഡെര്‍ബിയിലാണ് ഫുട്‌ബോള്‍ ആരാധകരുടെ നോട്ടം മുഴുവന്‍. കലാശക്കൊട്ടില്‍ ആഴ്‌സനലും ചെല്‍സിയും തമ്മില്‍ കൊമ്പുകോര്‍ക്കും. കണക്കുകളില്‍ പീരങ്കിപ്പടയാണ് മുന്നില്‍. 13 തവണ ആഴ്‌സനല്‍ എഫ്എ കപ്പ് കിരീടം ചൂടിയിട്ടുണ്ട്. ചെല്‍സിയാകട്ടെ എട്ടുതവണയും. ഇതുവരെ രണ്ടുതവണ മാത്രമാണ് ആഴ്‌സനലും ചെല്‍സിയും എഫ്എ കപ്പ് ഫൈനലില്‍ മുഖാമുഖം വന്നിട്ടുള്ളത്. 2002 -ലും 2017 -ലും. രണ്ടുതവണയും ജയം ആഴ്‌സനലിനൊപ്പം നിന്നു.

ആഴ്‌സനല്‍ - ചെല്‍സി എഫ്എ കപ്പ് ഫൈനല്‍ എവിടെ കാണാം? അറിയേണ്ടതെല്ലാം

എന്നാല്‍ അടുത്തകാലത്ത് ആഴ്‌സനലിനെ തുടരെ തോല്‍പ്പിച്ച ചരിത്രമാണ് ഫ്രാങ്ക് ലാംപാര്‍ഡിന്റെ ചെല്‍സിക്ക് പറയാനുള്ളത്. എമിറേറ്റ്‌സില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കും ശേഷം നടന്ന ഹോം മത്സരത്തില്‍ രണ്ടു ഗോളടിച്ച് സമനില പിടിച്ചും മൈക്കല്‍ ആര്‍ടെറ്റയുടെ പീരങ്കിപ്പടയെ ചെല്‍സി ഞെട്ടിച്ചിരുന്നു. 2019 -ലെ യുവേഫ യൂറോപ്പ ലീഗ് ഫൈനലിലും ആഴ്‌സനലിനെ കാഴ്ച്ചക്കാരാക്കി ചെല്‍സി ജയം പിടിച്ചെടുക്കുകയുണ്ടായി. ഈ അവസരത്തില്‍ ശനിയാഴ്ച്ച ആര് ജയിക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

ആഴ്‌സനല്‍ - ചെല്‍സി എഫ്എ കപ്പ് ഫൈനല്‍ എവിടെ കാണാം? അറിയേണ്ടതെല്ലാം

ആഴ്‌സനലിനെ സംബന്ധിച്ച് എഫ്എ കപ്പ് ഫൈനല്‍ ഏറെ നിര്‍ണായകമാണ്. കാരണം പ്രീമിയര്‍ ലീഗ് പട്ടികയില്‍ ആദ്യ ആറിന് പുറത്താണ് ക്ലബുള്ളത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ആഴ്‌സനലിന് ഈ ഗതി. അതുകൊണ്ട് യൂറോപ്പ ലീഗില്‍ ഇടംലഭിക്കണമെങ്കില്‍ എഫ്എ കപ്പ് ജയം അനിവാര്യം. ചെല്‍സിയുടെ കാര്യമെടുത്താല്‍ പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്താണ് നീലപ്പട. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകള്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ബീറ്റ് ലീഡ്‌സ് യുനൈറ്റഡ്, ബേണ്‍മൗത്ത്, പോര്‍ട്‌സ്മൗത്ത്, ഷെഫീല്‍ഡ് യുനൈറ്റഡ്, നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരെ തോല്‍പ്പിച്ചാണ് എഫ്എ കപ്പ് ഫൈനലിലേക്കുള്ള ആഴ്‌സനലിന്റെ പ്രയാണം. മറുഭാഗത്ത് ചെല്‍സി നോട്ടിങ്ങാം ഫോറസ്റ്റ്, ഹള്‍ സിറ്റി, ലിവര്‍പൂള്‍, ലെസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബുകളെ കീഴടക്കിയത് കാണാം.

എഫ്എ കപ്പ് ചരിത്രം പരിശോധിച്ചാല്‍ 21 -മത്തെ തവണയാണ് ആഴ്‌സനല്‍ ഫൈനലിനിറങ്ങുന്നത്. 2001 -ലാണ് ക്ലബ് അവസാനമായി എഫ്എ കപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. അന്ന് ലിവര്‍പൂളായിരുന്നു എതിരാളികള്‍. 14 -മത്തെ തവണയാണ് ചെല്‍സി എഫ്എ കപ്പ് ഫൈനലിലെത്തുന്നത്. 2018 -ല്‍ യുനൈറ്റഡിനെ കീഴടക്കിയാണ് നീലപ്പട അവസാനമായി കപ്പ് ഉയര്‍ത്തിയതും.

എഫ്എ കപ്പ് ഫൈനല്‍ സമയം?

ശനിയാഴ്ച്ച (ഓഗസ്റ്റ് 1) ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്കാണ് എഫ്എ കപ്പ് ഫൈനല്‍ നടക്കുക. കലാശക്കൊട്ടില്‍ ആഴ്‌സനലും ചെല്‍സിയും തമ്മില്‍ മാറ്റുരയ്ക്കും.

എഫ്എ കപ്പ് ഫൈനല്‍ വേദി?

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ആഴ്‌സനലും ചെല്‍സിയും തമ്മിലെ എഫ്എ കപ്പ് ഫൈനല്‍ അരങ്ങേറുക.

എഫ്എ കപ്പ് ഫൈനല്‍ കാണാന്‍?

ഇന്ത്യയില്‍ സോണി ടെന്‍ 2, സോണി ടെന്‍ 3 ടിവി ചാനലുകളില്‍ എഫ്എ കപ്പ് ഫൈനല്‍ തത്സമയം കാണാം. സോണിലിവ് (SonyLiv) ആപ്പ് വഴിയും ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരത്തിന്് സാക്ഷ്യം വഹിക്കാം.

Story first published: Saturday, August 1, 2020, 11:41 [IST]
Other articles published on Aug 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+