വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഡെര്‍ബിയില്‍ സ്പര്‍സിനെ തുരത്തി ഗണ്ണേഴ്‌സ്, മിന്നും ജയം... ബാഴ്‌സയും മിലാനും മുന്നേറി

ആഴ്‌സനലിനു വേണ്ടി ഔബമെയാങ് ഇരട്ടഗോള്‍ നേടി

By Manu
1

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ഡെര്‍ബി പോരാട്ടത്തില്‍ ആഴ്‌സനലിന് മിന്നും ജയം, ഹോംഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ കരുത്തരായ ടോട്ടനം ഹോസ്ട്‌സപറിനെ ഗണ്ണേഴ്‌സ് രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. 1-2നു പിന്നില്‍ നിന്ന ശേഷമാണ് സ്പര്‍സിനു മേല്‍ ആഴ്‌സനല്‍ കത്തിക്കയറിയത്. ഇരട്ടഗോളുകള്‍ നേടിയ പിയറെ എമെറിക്ക് ഔബമെയാങാണ് ഗണ്ണേഴ്‌സ് ഹീറോ. അലെക്‌സാണ്ട്രെ ലക്കാസറ്റെ, ലൂക്കാസ് ടൊറെയ്‌റ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. എറിക് ഡയറും ക്യാപ്റ്റന്‍ ഹാരി കെയ്‌നും ടോട്ടനത്തിന്റെ ഗോളുകള്‍ മടക്കി. ഈ ജയത്തോടെ ആഴ്‌സനല്‍ ലീഗില്‍ നാലാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ചെല്‍സി 2-0ന് ഫുള്‍ഹാമിനെയും ലിവര്‍പൂള്‍ 1-0ന് എവേര്‍ട്ടനെയും തോല്‍പ്പിച്ചു.

2

സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ ജയവുമായി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. ഹോം മാച്ചില്‍ വിയ്യാറയലിനെയാണ് ബാഴ്‌സ 2-0നു തോല്‍പ്പിച്ചത്. ജെറാര്‍ഡ് പിക്വെയും കാള്‍സ് അലേനയുമാണ് സ്‌കോറര്‍മാര്‍. നേരത്തേ ഒന്നാമതായിരുന്ന സെവിയ്യ സമനിലക്കുരുക്കില്‍ പെട്ടതോടെയാണ് ബാഴ്‌സ തലപ്പത്തേക്കു കയറിയത്. അലാവസാണ് സെവിയ്യയെ 1-1നു തളച്ചത്. അത്‌ലറ്റികോ മാഡ്രിഡിനെ ജിറോണയും ഇതേ സ്‌കോറിനു പിടിച്ചുനിര്‍ത്തി.

ഐഎസ്എല്‍: തോറ്റു മതിയാവാതെ ചാംപ്യന്‍മാര്‍, ചെന്നൈക്ക് ഏഴാം തോല്‍വി... എടിക്കെ കസറിഐഎസ്എല്‍: തോറ്റു മതിയാവാതെ ചാംപ്യന്‍മാര്‍, ചെന്നൈക്ക് ഏഴാം തോല്‍വി... എടിക്കെ കസറി

ഹോക്കി ലോകകപ്പ്; ഇന്ത്യ ബെല്‍ജിയം മത്സരം സമനിലയില്‍ ഹോക്കി ലോകകപ്പ്; ഇന്ത്യ ബെല്‍ജിയം മത്സരം സമനിലയില്‍

ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാനും എഎസ് റോമയും തമ്മിലുള്ള പോരാട്ടം 2-2നു സമനിലയില്‍ കലാശിച്ചു. ഓരോ തവണയും ലീഡ് വഴങ്ങിയ ശേഷമാണ് റോമ ഗോള്‍ മടക്കി സമനില കൈക്കലാക്കിയത്. മറ്റു കളിയില്‍ എസി മിലാന്‍ 2-1ന് പാര്‍മയെ തോല്‍പ്പിച്ചു. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു മിലാന്റെ തിരിച്ചുവരവ്. ജയതത്തോടെ മിലാന്‍ നാലാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ഫ്രഞ്ച് ലീഗില്‍ നിലവിലെ ജേതാക്കളായ പിഎസ്ജിയെ ബോര്‍ഡോ 2-2നു കുരുക്കി. സൂപ്പര്‍ താരങ്ങളായ നെയ്മറും കിലിയന്‍ എംബാപ്പെയുമാണ് പിഎസ്ജിയുടെ സ്‌കോറര്‍മാര്‍.

Story first published: Monday, December 3, 2018, 9:44 [IST]
Other articles published on Dec 3, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X