വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഡിബാലയോടു തോറ്റ് കൊവിഡ്-19, ഒരു മാസത്തിലേറെ നീണ്ട പോരാട്ടം... ഒടുവില്‍ സൂപ്പര്‍ താരത്തിനു ജയം

മാര്‍ച്ച് 22നാണ് താരത്തിന് രോഗം സ്ഥിരീകരിക്കുന്നത്

റോം: ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിന്റെ അര്‍ജന്റൈന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാല കൊറോണവൈറസില്‍ നിന്നു മുക്തനായി. ഒരു മാസത്തിലേറെ നീണ്ട ചികില്‍സയ്‌ക്കൊടുവിലാണ് കൊഡിഡ്-19നെ ഡിബാല കീഴടക്കിയത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത താരം ആരാധകരുമായി പങ്കുവച്ചത്. കുറച്ചു ആഴ്ചകളായി പലരും സംസാരിച്ചിരുന്നത് ഇതേക്കുറിച്ചായിരുന്നു. ഇപ്പോള്‍ ഉറപ്പിച്ച് പറയാം, ഞാന്‍ രോഗവിമുക്തനായിരിക്കുന്നു. നിങ്ങളുടെയെല്ലാം പിന്തുണയ്ക്ക് ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു. കൊവിഡ്-19നെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്നവര്‍ക്കൊപ്പമാണ് തന്റെ ചിന്തകള്‍, ടേക്ക് കെയര്‍ എന്നായിരുന്നു ഡിബാലിയുടെ ട്വീറ്റ്.

dybala

യുവന്റസ് ടീമില്‍ കൊവിഡ്-19 പിടിപെട്ട മൂന്നു താരങ്ങളിലൊരാള്‍ കൂടിയായിരുന്നു ഡിബാല. ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ഡാനിയേല്‍ റുഗാനി, ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ബ്ലാസി മറ്റിയുഡി എന്നിവരായിരുന്നു മറ്റുള്ളവര്‍. ഏപ്രില്‍ പകുതിയോടെ തന്നെ ഇവര്‍ രണ്ടു പേരും രോഗവിമുക്തരായിരുന്നു. എന്നാല്‍ ഡിബാല അപ്പോഴും കൊവിഡിനോടു പട പൊരുതുകയായിരുന്നു. മാര്‍ച്ച് 22നാണ് കാമുകി ഒറിനായ്‌ക്കൊപ്പം ഡിബാലയ്ക്കും കൊവിഡ്-19 സ്ഥിരീകരിക്കുന്നത്. ഒറിയാന വളരെ വേഗത്തില്‍ തന്നെ രോഗവിമുക്തി നേടുകയും ചെയ്തു.

1

അസുഖം ഭേദമായ ഡിബാല ട്വിറ്ററിലൂടെ ഇത് അറിയിക്കുന്നതിനൊപ്പം ഇന്‍സ്റ്റഗ്രാം വഴി പുതിയ ചിത്രവും ആരാധകരുമായി പങ്കുവച്ചു. രണ്ടു കൈകളും നിവര്‍ത്തി ആകാശത്തേക്കു നോക്കി ചിരിക്കുന്ന ഫോട്ടോയാണ് അദ്ദേഹം പങ്കുവച്ചത്. എന്റെ മുഖം എല്ലാം പറയുന്നു, അവസാനം കൊവിഡ്-19ല്‍ നിന്നും ഞാന്‍ മോചിതനായിരിക്കുന്നു എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ഡിബാല കുറിച്ചത്.

പൊള്ളാര്‍ഡ് പടിക്ക് പുറത്ത്, മലിങ്കയെയും വെട്ടി... വാര്‍ണറുടെ ഐപിഎല്‍ ഓള്‍ ടൈം ഇലവന്‍ തയ്യാര്‍പൊള്ളാര്‍ഡ് പടിക്ക് പുറത്ത്, മലിങ്കയെയും വെട്ടി... വാര്‍ണറുടെ ഐപിഎല്‍ ഓള്‍ ടൈം ഇലവന്‍ തയ്യാര്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ ആവാനിരുന്നത് ധോണിയല്ല, യുവരാജ്!! എന്തു കൊണ്ടായില്ല? ചൂണ്ടിക്കാട്ടി യോഗ്‌രാജ്ഇന്ത്യന്‍ ക്യാപ്റ്റന്‍ ആവാനിരുന്നത് ധോണിയല്ല, യുവരാജ്!! എന്തു കൊണ്ടായില്ല? ചൂണ്ടിക്കാട്ടി യോഗ്‌രാജ്

ഡിബാല കൊവിഡ്-19 മുക്തനായ വിവരം യുവന്റസും സ്ഥിരീകരിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടങ്ങളെല്ലാം ഡിബാല പാലിച്ചിട്ടുണ്ട്. കൊവിഡ്-19ന്റെ ടെസ്റ്റുകള്‍ക്കു രണ്ടു തവണ താരം വീണ്ടും വിധേയനായിരുന്നു. ഇവയുടെ ഫലം നെഗറ്റീവായിരുന്നു. ഇപ്പോള്‍ പൂര്‍ണമായി രോഗമുക്തി നേടിയതിനാല്‍ തന്നെ ഡിബാലയ്ക്കു ഇനി വീട്ടില്‍ ഐസൊലേഷനില്‍ തുടരേണ്ടതില്ലെന്നും യുവന്റസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Story first published: Thursday, May 7, 2020, 12:56 [IST]
Other articles published on May 7, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X