വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബാഴ്‌സലോണ വിടുക മെസ്സിക്ക് എളുപ്പമല്ല, കുരുക്കഴിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വിലക്ക്!

കരാര്‍ സംബന്ധിച്ച് ചില തര്‍ക്കം നിലനില്‍ക്കുന്നുണ്ട്

മാഡ്രിഡ്: ബാഴ്‌സലോണ വിടാന്‍ തീരുമാനിച്ചു കഴിഞ്ഞ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിക്കു പക്ഷെ മറ്റൊരു ക്ലബ്ബിലേക്കു കൂടുമാറുക അത്ര എളുപ്പമാവല്ലെന്നു വിവരം. കഴിഞ്ഞ ദിവസമാണ് ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്നതായി മെസ്സി രേഖാമൂലം അറിയിച്ചത്. ഇക്കാര്യം ബാഴ്‌സ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തങ്ങളുടെ ഐക്കണ്‍ താരത്തെ അത്രയെളുപ്പത്തില്‍ കൈവിടാന്‍ ബാഴ്‌സ ഒരുക്കമല്ല. മെസ്സിയുമായുള്ള കരാറിലെ ഉപാധി സംബന്ധിച്ചാണ് ആശയക്കുഴപ്പമുള്ളത്. അത് നിയമപോരാട്ടത്തിലൂടെ തങ്ങള്‍ക്കു അനുകൂലമാക്കിയാല്‍ മെസ്സിക്കു ക്ലബ്ബില്‍ നിന്നു പുറത്തുകടക്കുക അസാധ്യമായി മാറും. ഇവയെല്ലാം ലംഘിച്ച് ക്ലബ്ബ് വിടാല്‍ ഇതിഹാസതാരത്തെ കാത്തിരിക്കുന്നത് ഫിഫയുടെ വിലക്കാണ്.

കരാറിലെ ഉപാധി

കരാറിലെ ഉപാധി

ഈ സീസണിനു ശേഷം മെസ്സിക്കു സൗജന്യമായി ക്ലബ്ബ് വിടാനുള്ള ഒരു ഉപാധി ക്ലബ്ബുമായുള്ള കരാറില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇത് മേയ് 31ന് അവസാനിച്ചിരുന്നു. കാരണം സാധാരണയായി മേയ് മാസത്തില്‍ തന്നെ സീസണ്‍ അവസാനിക്കാറുണ്ട്. പക്ഷെ ഇത്തവണ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സീസണ്‍ അവസാനിക്കുന്നത് നീണ്ടുപോയിരുന്നു. ഈ മാസമാണ് സീസണിനു തിരശീല വീണത്.
കരാറിലെ ഉപാധിയുടെ കാലാവധി മേയ് 31ന് അവസാനിച്ചതിനാല്‍ മെസ്സിയെ സൗജന്യമായി ക്ലബ്ബ് വിടാന്‍ അനുവദിക്കില്ലെന്നാണ് ബാഴ്‌സലോണ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപാധിയില്‍ വിട്ടുവീഴ്ച ചെയ്യണമെന്നും ഫ്രീ ട്രാന്‍സ്ഫില്‍ ക്ലബ്ബ് വിടാന്‍ അനുവദിക്കണമെന്നുമാണ് മെസ്സിയുടെ ആവശ്യം.

മാസങ്ങളോളം വിലക്കിനു സാധ്യത

മാസങ്ങളോളം വിലക്കിനു സാധ്യത

കരാറിലെ ഉപാധിയുടെ കാലാവധി തീര്‍ന്നതിനാല്‍ ഇനി മെസ്സിയെ വിട്ടുകിട്ടണമെങ്കില്‍ 700 മില്ല്യണോളം വാങ്ങാന്‍ ആഗ്രഹിക്കുന്ന ക്ലബ്ബിന് ചെലവഴിക്കേണ്ടി വരും. ഇത്രയും വലിയ തുക മുടക്കാന്‍ ഒരു ടീമും സാധ്യതയില്ല. ഈ സാഹചര്യത്തില്‍ മെസ്സിയുടെ കൂടൂമാറ്റം പ്രതീക്ഷിച്ചതു പോലെ എളുപ്പമാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
33 കാരനായ മെസ്സിക്ക് ഇനിയൊരു വര്‍ഷം കൂടിയാണ് ബാഴ്‌സലോണയുമായി കരാര്‍ ശേഷിക്കുന്നത്. എന്നാല്‍ ഒരു സീസണ്‍ കൂടി ക്ലബ്ബില്‍ തുടരാന്‍ തനിക്കു ആഗ്രഹമില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പുതിയൊരു ക്ലബ്ബിനൊപ്പം, മറ്റൊരു വെല്ലുവിളിയേറ്റെടുക്കാനാണ് മെസ്സി ആഗ്രഹിക്കുന്നത്.

മെസ്സി ഉറച്ചു തന്നെ

മെസ്സി ഉറച്ചു തന്നെ

ബാഴ്‌സയുമായുള്ള കരാര്‍ സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായില്ലെങ്കിലും ക്ലബ്ബ് വിടണമെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് മെസ്സിയെന്നാണ് ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബാഴ്‌സയോടു ഉടക്കി മറ്റേതെങ്കിലും ക്ലബ്ബിലേക്കു മാറിയാല്‍ മെസ്സിക്കെതിരേ ഫിഫയുടെ നടപടിയുണ്ടാവുമെന്നുറപ്പാണ്. ചിലപ്പോള്‍ മാസങ്ങളോളം അദ്ദേഹത്തിനു വിലക്ക് നേരിടാന്‍ സാധ്യതയുണ്ട്. അതോടൊപ്പം വന്‍ നഷ്ടപരിഹാരവും ബാഴ്‌സയ്ക്കു നല്‍കേണ്ടി വന്നേക്കും.
കരാറിലെ ഉപാധിയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിനായി മെസ്സിക്കും ബാഴ്‌സയ്ക്കും അന്താരാഷ്ട്ര കായിക കോടതിയെ സമീപിക്കാവുന്നതണ്. നിലവിലെ സാഹചര്യത്തില്‍ ഈ തര്‍ക്കം പരിഹരിക്കാനുള്ള ഏറ്റവും ഉചിതമായ വഴിയും ഇതു തന്നെയായിരിക്കും.

Story first published: Thursday, August 27, 2020, 13:10 [IST]
Other articles published on Aug 27, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X