വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അത് നടന്നിരുന്നെങ്കില്‍ അര്‍ജന്റീന മിന്നിച്ചേനെ!! മെസ്സിയുടെ ആശാന്‍ വന്നില്ല, ഇതാണ് കാരണം

താല്‍ക്കാലിക കോച്ചുമാരാണ് ഇപ്പോള്‍ ടീമിനുള്ളത്

ബ്യൂണസ് ഐറിസ്: ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീന പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ഉറച്ച നീക്കത്തിലാണ്. ടീമിനെ വീണ്ടും കാല്‍പന്തുകളിയിലെ ശക്തികളാക്കി മാറ്റാന്‍ തന്നെയാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (എഎഫ്എ) നീക്കം. റഷ്യന്‍ ലോകകപ്പിലേറ്റ തിരിച്ചടി എഎഫ്എയെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

ചരിത്രവേദിയില്‍ വിജയക്കൊടി നാട്ടാന്‍ ടീം ഇന്ത്യ... ജയിച്ചേ തീരൂ, തീപാറും പിച്ചില്‍ പൊടിപാറും ചരിത്രവേദിയില്‍ വിജയക്കൊടി നാട്ടാന്‍ ടീം ഇന്ത്യ... ജയിച്ചേ തീരൂ, തീപാറും പിച്ചില്‍ പൊടിപാറും

കിരീടപ്രതീകളുമായി റഷ്യയിലെത്തിയ അര്‍ജന്റീനയ്ക്ക് ആകെ ഒരു മല്‍സരത്തില്‍ മാത്രമാണ് ജയിക്കാനായത്. നാലു മല്‍സരങ്ങള്‍ കളിച്ച അര്‍ജന്റീന രണ്ടെണ്ണത്തില്‍ തോറ്റപ്പോള്‍ ഒന്നില്‍ സമനിലയും വഴങ്ങി. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടാണ് ഇതിഹാസ താരം ലയണല്‍ മെസ്സി നയിച്ച അര്‍ജന്റീന നാട്ടിലേക്കു മടങ്ങിയത്.

 ഗ്വാര്‍ഡിയോളയെ സ്വപ്‌നം കണ്ടിരുന്നു

ഗ്വാര്‍ഡിയോളയെ സ്വപ്‌നം കണ്ടിരുന്നു

നിലവില്‍ ലോക ഫുട്‌ബോളില്‍ ഏറ്റവും വില പിടിപ്പുള്ള പരിശീലകനായ പെപ് ഗ്വാര്‍ഡിയോളയെ തന്നെ തലപ്പത്തേക്കു കൊണ്ടുവരാന്‍ അര്‍ജന്റീന ശ്രമം നടത്തിയിരുന്നു. ഗ്വാര്‍ഡിയോളയെ സ്ഥിരം കോച്ചാക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നതായി എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ തന്നെയാണ് വെളിപ്പെടുത്തിയത്.
നിലവില്‍ ഇംഗ്ലണ്ടിലെ മുന്‍നിര ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനാണ് ഗ്വാര്‍ഡിയോള.

നീക്കം പരാജയപ്പെട്ടു

നീക്കം പരാജയപ്പെട്ടു

ജൂലൈയുടെ തുടക്കത്തിലാണ് ഗ്വാര്‍ഡിയോളയെ പുതിയ കോച്ചാക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി ടാപ്പിയ വ്യക്തമാക്കിയത്. 2022 വരെയുള്ള കരാറിലായിരുന്നു ഗ്വാര്‍ഡിയോള അര്‍ജന്റൈന്‍ കോച്ചാവേണ്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ സമീപിക്കുകയും ചെയ്തിരുന്നു. 12 മില്ല്യണ്‍ ഡോളറായിരുന്നു പ്രതിവര്‍ഷം അദ്ദേഹത്തിന് നല്‍കേണ്ടിയിരുന്ന പ്രതിഫലം. എന്നാല്‍ ഇത്രയും വലിയ പ്രതിഫല നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ടാപ്പിയ പറഞ്ഞു.

 എഎഫ്എയെ തന്നെ പണയം വയ്‌ക്കേണ്ടിവരും

എഎഫ്എയെ തന്നെ പണയം വയ്‌ക്കേണ്ടിവരും

ഇത്രയും വലിയ പ്രതിഫലം നല്‍കി ഗ്വാര്‍ഡിയോളയെ കൊണ്ടുവരണമെങ്കില്‍ എഎഫ്എയെ തന്നെ പണയം വയ്‌ക്കേണ്ടിവരുമായിരുന്നുവെന്ന് ടാപ്പിയ തമാശയായി പറഞ്ഞു. അതു നല്‍കിയാലും ഒരുപക്ഷെ അത്രയും ഉയര്‍ന്ന പ്രതിഫലം നല്‍കാന്‍ കഴിഞ്ഞെന്നു വരില്ല. ഗ്വാര്‍ഡിയോളയ്ക്ക് വലിയ പ്രതിഫലം നല്‍കേണ്ടി വരുമെന്ന് അറിമായിരുന്നു. പക്ഷെ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്നും ടാപ്പിയ കൂട്ടിച്ചേര്‍ത്തു.

ഗ്വാര്‍ഡിയോളയ്ക്ക് പ്രഥമ പരിഗണന

ഗ്വാര്‍ഡിയോളയ്ക്ക് പ്രഥമ പരിഗണന

പുതിയ കോച്ച് ആരെന്ന കാര്യത്തില്‍ പ്രഥമ പരിഗണന ഗ്വാര്‍ഡിയോളയ്ക്കു തന്നെയായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം അതു നടന്നില്ല. ഇനി ഡീഗോ സിമിയോണി, മാര്‍സെലോ ഗല്ലാര്‍ഡോ, മൗറിഷ്യോ പൊക്കെറ്റിനോ എന്നിവരിലൊരാളെ പരിശീലകസ്ഥാനത്തേക്കു കൊണ്ടുവരാനാണ് ശ്രമമെന്നും ടാപ്പിയ വിശദമാക്കി.

മെസ്സിയുമായി അടുത്ത ബന്ധം

മെസ്സിയുമായി അടുത്ത ബന്ധം

അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ മെസ്സിയുമായി വളരെ അടുത്ത ബന്ധമാണ് ഗ്വാര്‍ഡിയോളയ്ക്കുണ്ടായിരുന്നത്. ബാഴ്‌സലോണയ്‌ക്കൊപ്പം നിരവധി കിരീട വിജയങ്ങളിലാണ് ഇരുവരും പങ്കാളികളായത്.
ബാഴ്‌സ വിട്ട ശേഷം ജര്‍മന്‍ ചാംപ്യന്‍മരായ ബയേണ്‍ മ്യൂണിക്കിനെയും ഗ്വാര്‍ഡിയോള പരിശീലിപ്പിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. സിറ്റിയുമായി ഗ്വാര്‍ഡിയോളയ്ക്ക് 2021 വരെ കരാറുണ്ട്.

നിലവില്‍ രണ്ടു പരിശീലകര്‍

നിലവില്‍ രണ്ടു പരിശീലകര്‍

അര്‍ജന്റൈന്‍ ടീമിന് നിലവില്‍ രണ്ടു പരിശീലകര്‍ ആണുള്ളത്. ജൂനിയര്‍ ടീമിന്റെ കോച്ചുമാരായ ലയണല്‍ സ്‌കലോനിയെയും പാബ്ലോ അയ്മറിനെയും താല്‍ക്കാലിക പരിശിലീകരായി അടുത്തിടെ നിയമിച്ചിരുന്നു. സ്ഥിരം കോച്ചിനെ കണ്ടെത്തുന്നതു വരെ ഇരുവരും ഈ റോളില്‍ തുടരും.
ലോകകപ്പിനു ശേഷം രാജിവച്ച ജോര്‍ജെ സാംപോളിക്കു പകരമാണ് സ്‌കലോനിയും അയ്മറും ചുമതലയേറ്റത്.

Story first published: Wednesday, August 8, 2018, 11:23 [IST]
Other articles published on Aug 8, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X