മെസ്സിയല്ല പ്രധാനം, കോപ്പാ അമേരിക്ക കിരീടമാണ്; നിലപാടറിയിച്ച് അര്‍ജന്റീന കോച്ച്
ബ്യൂണസ് ഐറിസ്: ഫുട്‌ബോളില്‍ ആരാധക പിന്തുണയില്‍ ഏറെ മുന്നിലുള്ള താരമാണ് ലയണല്‍ മെസ്സി. ലോകകപ്പിന് ശേഷം അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് വിട്ടുനിന്ന മെസ്സി തിരിച്ചെത്തണമെന്ന് നിരവധി ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. മെസ്സിയെ അര്‍ജന്റീന ടീമിനേക്കാളും മുകളില്‍ ആരാധിക്കുന്ന നിലപാടിനോട് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് അര്‍ജന്റീന പരിശീലകന്‍ ലിയോണല്‍ സ്‌കലോനി.
മെസ്സിയല്ല പ്രധാനം ടീമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അവസാന ഇലവനില്‍ മെസ്സിയുണ്ടാകുമോയെന്ന് അറിയില്ല. എന്നാല്‍ മെസ്സി കളിക്കുന്നോ ഇല്ലയോ എന്നതിലുപരിയായി അര്‍ജന്റീന കോപ്പാ അമേരിക്ക കിരീടം ആഗ്രഹിക്കുന്നു. ഉറപ്പുകളൊന്നും നല്‍കുന്നില്ല. എന്നാല്‍ ഫൈനലിലെത്താന്‍ കഴിവിന്റെ പരമാവതി പുറത്തെടുക്കും. സ്‌കലോനി പറഞ്ഞു.

1993ലാണ് അവസാനമായി അര്‍ജന്റീന കോപ്പാ അമേരിക്ക നേടിയത്. ഗ്രൂപ്പ് എയില്‍ ഉറുഗ്വേ, ചിലി, ഓസ്ട്രിയ, ബൊളീവിയ എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന. ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീന ചിലിയെ നേരിടും. ചിലി എന്നും ബുദ്ധിമുട്ടേറിയ എതിരാളികളാണ്. സമീപകാലത്തായി അവര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു. അര്‍ജന്റീനയ്ക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും സ്‌കലോനി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications