For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സെഞ്ചുറി തികയ്ക്കാന്‍ മെസ്സി, ജയിച്ച് കേറാന്‍ അര്‍ജന്റീന!

By Muralidharan

ഒരേസമയം അര്‍ജന്റീനയുടെ അഭിമാനവും വേദനയുമാണ് ലയണല്‍ മെസ്സി എന്ന ക്യാപ്റ്റന്‍. ലോക ഫുട്‌ബോളര്‍. ലോകത്തെ ഏറ്റവും പ്രതിഭാശാലിയായ സ്‌ട്രൈക്കര്‍. ഫുട്‌ബോളിലെ മിശിഹാ. പക്ഷേ രാജ്യത്തിന് മെസ്സിയെക്കൊണ്ട് പറയത്തക്ക നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ലോകകപ്പോ കോപ്പ അമേരിക്കയോ പോലെ എടുത്തുപറയാന്‍ കഴിയുന്ന ഒരു കപ്പ് അര്‍ജന്റീനയ്ക്ക് നേടിക്കൊടുക്കാന്‍ മെസ്സിക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നത് തന്നെ കാരണം.

2005 ആഗസ്തില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി അരങ്ങേറിയതാണ് മെസ്സി. ഹംഗറിക്കെതിരായ ആ കളി ഒരു ദുരന്തമായിരുന്നെങ്കിലും ലയണല്‍ മെസ്സി അവിടുന്നങ്ങോട്ട് വളര്‍ന്ന് പന്തലിച്ച് ഫുട്‌ബോളിലെ കിരീടം വെച്ച രാജാവായി. അര്‍ജന്റീനയ്ക്ക് വേണ്ടി നാളിത് വരെ മെസ്സി 99 മത്സരങ്ങള്‍ കളിച്ചു. 46 ഗോളുകള്‍ അടിച്ചു. ബാര്‍സയ്ക്ക് വേണ്ടി 315 കളികളില്‍ 286 ഗോളുകള്‍ എന്ന നേട്ടത്തിന് അടുത്തൊന്നും എത്തില്ലെങ്കിലും അര്‍ജന്റീനയ്ക്കും മെസ്സി മുത്താണ്.

messi123

ഏഴുവട്ടം ലാലിഗയും നാലുതവണ ചാമ്പ്യന്‍സ് ലീഗും ജയിച്ച ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി കോപ്പ അമേരിക്ക നേടുമോ. പ്രതീക്ഷകള്‍ മാനംമുട്ടെയാണ്. മൂന്ന് ലോകകപ്പുകള്‍ കളിച്ചിട്ടും ഫൈനല്‍ വരെ എത്തിയിട്ടും കിരീടത്തിലൊന്ന് മുത്തമിടാന്‍ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. കോപ്പയില്‍ രണ്ട് തവണ ഇറങ്ങി. ഒരു ഫൈനല്‍ കളിച്ചു. 12 കളിയില്‍ മൂന്ന് ഗോളുകളാണ് കോപ്പയില്‍ മെസ്സിയുടെ സംഭാവന. അതിലൊരു ഗോള്‍ ഈ കോപ്പയിലാണ്.

രണ്ട് കളിയില്‍ ഒരു ജയവും ഒരു സമനിലയുമായി ബി ഗ്രൂപ്പില്‍ ഒന്നാമതാണ് അര്‍ജന്റീന. പരാഗ്വെയോട് അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്ന അവര്‍ ഉറുഗ്വായോട് ഒരു ഗോളിന് ജയിച്ചു. മെസ്സി ഒരു ഗോളും അഗ്യൂറോ രണ്ട് ഗോളുകളും നേടി ഇതുവരെയായി. അവസാനത്തെ ഗ്രൂപ്പ മത്സരത്തില്‍ ജമൈക്കയാണ് എതിരാളികള്‍. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഉറുഗ്വേ പരാഗ്വെയെ നേരിടും. ഇന്ത്യന്‍ സമയം 12.30 നാണ് ഈ കളി. അര്‍ജന്റീന - ജമൈക്ക കളി രാവിലെ 5 മണിക്കാണ്.

Story first published: Saturday, June 20, 2015, 14:49 [IST]
Other articles published on Jun 20, 2015
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+