Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊളംബിയയെ തോല്‍പ്പിച്ചാല്‍ അര്‍ജന്റീനയ്ക്ക് ബ്രസീല്‍?

വിനാ ഡെല്‍ മര്‍: രണ്ടേ രണ്ട് കളികള്‍. രണ്ട് കളികള്‍ കൂടി വിചാരിച്ച പോലെ തീര്‍ന്നുകിട്ടിയാല്‍ ആരാധകര്‍ കാത്തിരിക്കുന്ന സ്വപ്‌നപോരാട്ടത്തിന് കോപ്പ അമേരിക്കയില്‍ അരങ്ങൊരുങ്ങും. കോപ്പയുടെ മൂന്നാം ക്വാര്‍ട്ടറില്‍ അര്‍ജന്റീന കൊളംബിയയ്‌ക്കെതിരെയാണ് ഇതില്‍ ആദ്യ കളിക്കിറങ്ങുന്നത്. ശനിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം അഞ്ച് മണിക്കാണ് ഈ കളി.

ഇതില്‍ അര്‍ജന്റീന ജയിക്കുകയും അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വെയെ ബ്രസീല്‍ തോല്‍പിക്കുകയും ചെയ്താല്‍ സെമിയില്‍ ഒരു കലക്കന്‍ കളി ഉറപ്പ്. 2015 കോപ്പയിലെ കിരീടഫേവറിറ്റുകളാണ് ബ്രസീലും അര്‍ജന്റീനയും. എന്നാല്‍ ഇത് രണ്ടും നടക്കുക അത്ര എളുപ്പമല്ല. കാരണങ്ങള്‍ പലതാണ്. കാണൂ...

കൊളംബിയയോട് വാക്കോവറല്ല

കൊളംബിയയോട് വാക്കോവറല്ല

ക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്ക്ക് കിട്ടിയിരിക്കുന്ന കൊളംബിയ ചില്ലറക്കാരല്ല. ലോക നാലാം നമ്പറുകാരാണ് അവര്‍. ഗ്രൂപ്പില്‍ ബ്രസീലിനെ തോല്‍പിച്ചതിന്റെ ആവേശം കൂടിയുണ്ട് ജയിംഗ് റോഡ്രിഗസിനും കൂട്ടര്‍ക്കും.

റോഡ്രിഗസ് Vs മെസ്സി

റോഡ്രിഗസ് Vs മെസ്സി

ലോകകപ്പിലെ അത്ഭുത ബാലനായ ജയിംസ് റോഡ്രിഗസിന് ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വരുന്നത് ഫുട്‌ബോളിലെ മിശിഹ മെസ്സിയാണ്. നെയ്മറെ പൂട്ടിയ സുനിഗയും കൂട്ടരും മെസ്സിയെ എന്ത് ചെയ്യും എന്ന് കാത്തിരുന്ന് തന്നെ കാണണം.

സര്‍വ്വാധിപത്യമില്ലാതെ അര്‍ജന്റീന

സര്‍വ്വാധിപത്യമില്ലാതെ അര്‍ജന്റീന

രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റോടെയാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ എത്തിയത്. ഗ്രൂപ്പിലെ ചാമ്പ്യന്മാരായിരുന്നെങ്കിലും കളത്തില്‍ സര്‍വ്വാധിപത്യമൊന്നും കാണിക്കാന്‍ മെസിക്കും ടീമിനും കഴിഞ്ഞിട്ടില്ല.

 നാലേ നാല് ഗോള്‍

നാലേ നാല് ഗോള്‍

മെസ്സി, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വയ്ന്‍ തുടങ്ങിയ സ്‌ട്രൈക്കര്‍മാരുമായിട്ടാണ് കളിയെങ്കിലും കോപ്പയില്‍ അര്‍ജന്റീന അടിച്ചത് നാലേ നാല് ഗോളാണ്. ഇതില്‍ രണ്ടെണ്ണം അഗ്യൂറോയുടെ കാലില്‍ നിന്നായിരുന്നു.

അവസാന മിനുട്ടാണ് പ്രശ്‌നം

അവസാന മിനുട്ടാണ് പ്രശ്‌നം

അവസാന മിനിട്ടുകളില്‍ പ്രതിരോധത്തില്‍ വരുന്ന പിഴവുകളാണ് കോപ്പയില്‍ അര്‍ജന്റീനയുടെ പേടി സ്വപ്നം. പരാഗ്വെയ്‌ക്കെതിരെ ജയിച്ച ശേഷം, കളി സമനിലയില്‍ കുടുങ്ങിപ്പോകുകയായിരുന്നു.

ജയിച്ചത് കഷ്ടി

ജയിച്ചത് കഷ്ടി

ഉറുഗ്വേയെയും ജമൈക്കയെയും ഏകപക്ഷീയമായ ഓരോ ഗോളിന് തോല്‍പിച്ചു. പരാഗ്വെയ്‌ക്കെതിരെ രണ്ട് ഗോള്‍ അടിച്ചെങ്കിലും സമനിലയായിപ്പോയി.

കൊളംബിയയും തപ്പിത്തപ്പി

കൊളംബിയയും തപ്പിത്തപ്പി

ഗ്രൂപ്പ് സിയില്‍ നിന്ന് മൂന്നാംസ്ഥാനക്കാരായിട്ടാണ് കൊളംബിയ ക്വാര്‍ട്ടറിലെത്തിയത്. മൂന്നു കളികളില്‍ ഒന്നില്‍ മാത്രമേ ജയിക്കാനായിട്ടുള്ളൂ. ആ ജയം ബ്രസീലിനെതിരെയാണ് എന്നതാണ് ഏക ആശ്വാസം.

മേധ്വാവിത്വം അര്‍ജന്റീനയ്ക്ക്

മേധ്വാവിത്വം അര്‍ജന്റീനയ്ക്ക്

35 മല്‍സരങ്ങളില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 21 ലും ജയിച്ച അര്‍ജന്റീനയ്ക്ക് കണക്കുകളില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. എട്ടു കളികളില്‍ മാത്രമേ കൊളംബിയ ജയിച്ചു. ആറെണ്ണം സമനിലയായി.

Story first published: Friday, June 26, 2015, 13:27 [IST]
Other articles published on Jun 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+