വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അര്‍ജന്റീന ബ്രസീല്‍ സൂപ്പര്‍ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കില്ല; ബ്രസീല്‍ ടീമില്‍ പുതുമുഖങ്ങള്‍

റിയോ ഡി ജനീറോ: നവംബര്‍മാസം നടക്കാനിരിക്കുന്ന ബ്രസീലിന്റെ സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍നിന്നും സൂപ്പര്‍താരം നെയ്മര്‍ പുറത്ത്. ഒക്ടോബര്‍ 13ന് നൈജീരിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നെയ്മര്‍ക്ക് പരിക്കേറ്റിരുന്നു. 1-1 എന്ന നിലയില്‍ സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ നെയ്മറുടെ പരിക്ക് ബ്രസീലിന് തിരിച്ചടിയായി. നാലാഴ്ചയോളം താരം പുറത്തിരിക്കേണ്ടിവന്നതോടെയാണ് സൗഹൃദ മത്സരങ്ങളിലും സ്ഥാനം നഷ്ടമായത്.

അര്‍ജന്റീനയ്‌ക്കെതിരെ നവംബര്‍ 15ന് നടക്കേണ്ട മത്സരത്തില്‍ നെയ്മറുടെ സാന്നിധ്യം ബ്രസീലിന് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. സൗദി അറേബ്യയില്‍ വെച്ചാണ് അര്‍ജന്റീനയ്‌ക്കെതിരായ മത്സരം നാലു ദിവസത്തിനുശേഷം അബുദാബിയില്‍വെച്ച് സൗത്ത് കൊറിയയേയും മുന്‍ ലോക ചാമ്പ്യന്മാര്‍ നേരിടും. നെയ്മര്‍ ടീമിലില്ലാത്തതിന് പുറമെ ബ്രസീല്‍ ടീമില്‍ പരിശീലകന്‍ ടിറ്റെ അഴിച്ചുപണി നടത്തി.

ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്നേ ബംഗ്ലാദേശിന് കനത്ത തിരിച്ചടി; പ്രമുഖതാരം പുറത്ത്ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്നേ ബംഗ്ലാദേശിന് കനത്ത തിരിച്ചടി; പ്രമുഖതാരം പുറത്ത്

neymar

ആസ്റ്റണ്‍ വില്ല താരം ഡഗ്ലസ് ലൂയിസ്, റയല്‍ മാഡ്രിഡ് താരം റോഡ്രിഗോ എന്നിവര്‍ക്ക് ആദ്യമായി ടീമില്‍നിന്നും വിളിയെത്തി. റോമ ഗോള്‍ കീപ്പര്‍ ഡാനിയേല്‍ ഫുസാറ്റോ, റയല്‍ ബെറ്റിസ് പ്രതിരോധനിര താരം എമേഴ്‌സണ്‍ എന്നിവരും ആദ്യമായി ദേശീയ ടീമിലെത്തിയിട്ടുണ്ട്. കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുശേഷം ബ്രസീലിന് ഫോമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്നാണ് ടീമില്‍ അഴിച്ചുപണിയെന്നാണ് സൂചന.

Story first published: Saturday, October 26, 2019, 17:34 [IST]
Other articles published on Oct 26, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X