വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അര്‍ജന്റീന ബ്രസീല്‍ സൂപ്പര്‍പോരാട്ടം ഇന്ന്; പ്രവചനം ഈ ടീമിന്, കളി എവിടെ കാണാം?

റിയാദ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും നവംബര്‍ 15 വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടും. ഇന്ത്യന്‍സമയം രാത്രി 10.30ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ കിങ് സൗദ് യൂണിവേഴ്‌സിറ്റി സേറ്റേഡിയത്തിലാണ് ആരാധകര്‍ നാളുകളായി കാത്തിരിക്കുന്ന മത്സരം. രണ്ട് ടീമുകളും തുല്യശക്തികളും പരമ്പരാഗത വൈരികളുമാണെന്നതിനാല്‍ മത്സരം തീപാറുമെന്നുറപ്പാണ്. മത്സരം ചാനലുകളൊന്നും ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നില്ല. ഓണ്‍ലൈന്‍ ഫുട്‌ബോള്‍ ചാനലുകള്‍ വഴി ആരാധകര്‍ക്ക് കളികാണാന്‍ കഴിയും.

ബ്രസീലിന്റ പ്രകടനം

ബ്രസീലിന്റ പ്രകടനം

കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീലിന് ഈവര്‍ഷം ഏറെ വിജയങ്ങള്‍ നേടാനായിട്ടുണ്ട്. കോപ്പയില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചതിന്റെ മേല്‍ക്കൈയും ബ്രസീലിനാണ്. എന്നാല്‍ കഴിഞ്ഞ നാല് സൗഹൃദ മത്സരത്തില്‍ ബ്രസീലിന്റെ പ്രകടനം മികവുറ്റതല്ല. സൂപ്പര്‍താരം നെയ്മര്‍ കളിക്കാത്തതും ടീമിന്റെ ശക്തികുറയ്ക്കും. പരിക്കുമൂലം എഡേഴ്‌സണും, ഡേവിഡ് നേരസും ടീമിലില്ല. എന്നിരുന്നാലും അര്‍ജന്റീനയെ വീഴ്ത്താനുള്ള കരുത്ത് ബ്രസീലിനുണ്ട്.

അര്‍ജന്റീനയുടെ പ്രകടനം

അര്‍ജന്റീനയുടെ പ്രകടനം

ലോകകപ്പിലെ ദയനീയ പ്രകടനത്തിനുശേഷം തിരിച്ചുവരവിന്റെ പാതയിലാണ് അര്‍ജന്റീന. യുവനിരയെ അണിനിരത്തി അടുത്തിടെ നേടിയ വിജയങ്ങള്‍ ടീമിന് ആത്മവിശ്വാസം പകരം. സൂപ്പര്‍താരം മെസ്സി തിരിച്ചെത്തിയതും അര്‍ജന്റീനയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, അവസാന ഇലവനെ തെരഞ്ഞെടുക്കുക പരിശീലകന്‍ ലയണല്‍ സ്‌കലോനിക്ക് തലവേദനയാകും. യുവതാരങ്ങളെ മാറിമാറി പരീക്ഷിച്ചതിനാല്‍ അന്തിമ ഇലവന്‍ ആരൊക്കെയന്നത് വ്യക്തമല്ല.

ജയപ്രവചനം ആര്‍ക്കൊപ്പം

ജയപ്രവചനം ആര്‍ക്കൊപ്പം

സൗഹൃദമത്സരമാണെങ്കിലും ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ അത് ലോകകപ്പ് ഫൈനലിന് സമാനമായ ആവേശമാണുണ്ടാക്കുക. കഴിഞ്ഞ നാല് കളികളില്‍നിന്നും 12 ഗോളുകള്‍ നേടിയ അര്‍ജന്റീനയ്ക്കാണ് മത്സരത്തില്‍ നേരിയ സാധ്യതയെങ്കിലും ബ്രസീല്‍ പ്രതിരോധം ഭേദിക്കുക എളുപ്പമാകില്ല. ഇരു ടീമുകളും സമനിലയില്‍ പിരിയുമെന്നാണ് പുറത്തുവരുന്ന പ്രവചനങ്ങള്‍ പറയുന്നത്. അര്‍ജന്റീനയും ബ്രസീലും ഇതുവരെ 110 തവണ ഏറ്റുമുട്ടിയപ്പോള്‍ ബ്രസീല്‍ 46 തവണയും അര്‍ജന്റീന 39 തവണയും ജയിച്ചു. 25 കളികള്‍ സമനിലയിലായി.

അണ്ടര്‍ 17 ലോകകപ്പ്; അവസാന മിനിറ്റ് ഗോളില്‍ ബ്രസീല്‍ ഫൈനലില്‍, പെനാല്‍റ്റി കടന്ന് മെക്‌സിക്കോയും

ബ്രസീല്‍ സാധ്യതാ ടീം

ബ്രസീല്‍ സാധ്യതാ ടീം

അര്‍ജന്റീനയ്‌ക്കെതിരെ പരിശീലകന്‍ ടിറ്റെ ഇറക്കുന്ന ബ്രസീലിന്റെ ആദ്യ ഇലവനെ സംബന്ധിച്ചും സൂചനകള്‍ പുറത്തുവന്നു. ഗോള്‍ കീപ്പറായി അലിസണ്‍ ആണ് ബ്രസീലിനായി ഇറങ്ങുക. തിയാഗോ സില്‍വ നേതൃത്വം നല്‍കുന്ന പ്രതിരോധത്തില്‍ ഡാനിലോ, മാര്‍ക്വിനോസ്, സാന്‍ഡ്രോ എന്നിവരും ഒപ്പമുണ്ടാകും. മധ്യനിരയില്‍ കൗടീന്യോ, കാസിമിറോ, ആര്‍തര്‍ എന്നിവര്‍ അണിനിരക്കുമ്പോള്‍ സ്‌ട്രൈക്കറാകുന്ന ഫിര്‍മിനോയെ സഹായിക്കാന്‍ റിച്ചാള്‍സണ്‍, ജീസസ് എന്നിവരുമുണ്ടാകും. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുവതാരം റോഡ്രിഗോയെ പകരക്കാരനായി ഇറക്കാനാണ് സാധ്യത.

അര്‍ജന്റീന സാധ്യതാ ടീം

അര്‍ജന്റീന സാധ്യതാ ടീം

മത്സരം ബ്രസീലിനെതിരെ ആയതിനാല്‍ പരീക്ഷണത്തിന് മുതിരാന്‍ അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോന് തയ്യാറായേക്കില്ല. ഗോള്‍കീപ്പറായി മെര്‍ഷാസിന്‍ ആയിരിക്കും ആദ്യ ഇലവനില്‍. ഒട്ടമെന്റി നയിക്കുന്ന പ്രതിരോധത്തില്‍ അക്വന(തഗ്ലിയാഫിക്കോ), പെസെല്ല, യുവാന്‍ ഫോയത് എന്നിവരുണ്ടാകും. ലോ സെല്‍സോ, പാരെഡെസ്, ഡി പോള്‍ എന്നിവര്‍ മധ്യനിരയിലും മെസ്സി, ഡിബാല(മാര്‍ട്ടിനെസ്) എന്നിവര്‍ സ്‌ട്രൈക്കറാകുന്ന അഗ്വേറോയ്ക്ക് പിന്നിലായും കളിക്കും.

Story first published: Friday, November 15, 2019, 10:12 [IST]
Other articles published on Nov 15, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X