വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അര്‍ജന്റീനയുടെ 'ആറാട്ട്'... ഇക്വഡോറിനെ മുക്കി ലാറ്റിന്‍ വമ്പന്‍മാര്‍, വീഡിയോ

ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം

മാഡ്രിഡ്: സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഗോള്‍ വര്‍ഷിച്ച് ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീന. ഇക്വഡോറിനെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് അര്‍ജന്റീന നാണംകെടുത്തുകയായിരുന്നു. തൊട്ടു മുമ്പത്തെ കളിയില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ മുക്കിയ അര്‍ജന്റീന ഇത്തവണ എതിരാളികളെ നിലം തൊടീച്ചില്ല.

argen

ലൂക്കാസ് അലാറിയോ (20ാം മിനിറ്റ്), ലിയാന്‍ഡ്രോ പെരെഡസ് (32), ജെര്‍മന്‍ പെസ്സെല്ല (66), നിക്കോളാസ് ഡൊമിന്‍ഗസ് (82), ലൂക്കാസ് ഒക്കാംപോസ് (86) എന്നിവരാണ് അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍. ഇക്വഡോര്‍ താരം ജോണ്‍ ജയ്‌റോ എസ്പിനോസ ഇസ്‌ക്വിറെഡോയുടെ സെല്‍ഫ് ഗോളും അര്‍ജന്റൈന്‍ വിജയത്തിന്റെ മാറ്റ് കൂട്ടി. ഇക്വഡോറിന്റെ ആശ്വാസഗോള്‍ 49ാം മിനിറ്റില്‍ എയ്ഞ്ചല്‍ മേനയുടെ വകയായിരുന്നു.

ലോക ചാംപ്യന്‍ഷിപ്പ്: കോലിപ്പടയെ ഇനി തൊടാന്‍ കിട്ടില്ല... എന്തൊരു കുതിപ്പ്, 140 പോയിന്റ് ലീഡ്ലോക ചാംപ്യന്‍ഷിപ്പ്: കോലിപ്പടയെ ഇനി തൊടാന്‍ കിട്ടില്ല... എന്തൊരു കുതിപ്പ്, 140 പോയിന്റ് ലീഡ്

കളിയടെ ഒരു ഘട്ടത്തില്‍പ്പോലും അര്‍ജന്റീനയ്ക്കു വെല്ലുവിളിയുയര്‍ത്താതെയാണ് ഇക്വഡോര്‍ കീഴടങ്ങിയത്. 20ാം മിനിറ്റില്‍ അലാറിയോയുടെ ഗോളില്‍ മുന്നിലെത്തിയ അര്‍ജന്റീനയ്ക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മൂന്നു ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച അര്‍ജന്റീന രണ്ടാം പകുതിയിലും മൂന്നു ഗോള്‍ കൂടി നേടി എതിരാളികളെ തരിപ്പണമാക്കുകയായിരുന്നു. അടുത്ത മാസം പരാഗ്വേയ്‌ക്കെതിരേയാണ് അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മല്‍സരം.

Story first published: Monday, October 14, 2019, 11:12 [IST]
Other articles published on Oct 14, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X