വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്രസീലിനുവേണ്ടി റഫറി കളിച്ചോ?; കടുത്ത ആരോപണവുമായി മെസ്സിയും അര്‍ജന്റീനയും

തോറ്റതിന് കാരണം റഫറിയെന്ന് മെസ്സി | Oneindia Malayalam

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീലിനെതിരെ തോറ്റ് പുറത്തായതിന്റെ പിന്നാലെ റഫറിക്കെതിരെ ഗരുതരമായ ആരോപണവുമായി അര്‍ജന്റീന താരങ്ങള്‍. മത്സരത്തില്‍ രണ്ട് ഉറച്ച പെനാല്‍റ്റി റഫറി അനുവദിച്ചില്ലെന്നും വീഡിയോ റഫറിയിങ്(വാര്‍) പരാജയമായെന്നും സൂപ്പര്‍താരം ലയണല്‍ മെസ്സിയും സെര്‍ജിയോ അഗ്യൂറോയും ആരോപിച്ചു.

lionelmessi

ബ്രസീലിനെതിരായ സെമി ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ടൂര്‍ണമെന്റിലുടനീളം വാര്‍ നന്നായി ഉപയോഗിച്ചിരുന്നു. മത്സരം തടസ്സപ്പെടുന്നുണ്ടെന്ന പരാതിക്കിടയിലും വീഡിയോ റഫറിയിങ്ങില്‍ വിട്ടുവീഴ്ച കാണിച്ചില്ല. വാര്‍ പരിശോധനയില്‍ യുറുഗ്വയുടെ മൂന്ന് ഗോളുകള്‍ നിഷേധിക്കപ്പെട്ടിരുന്നു. ഇത് ക്വാര്‍ട്ടറില്‍ പെറുവിനെതിരെ അവരുടെ പരാജയത്തിനും ഇടയാക്കി.

എന്നാല്‍ തങ്ങള്‍ക്കെതിരെ റഫറി പക്ഷപാതപരമായാണ് പെരുമാറിയതെന്ന് മെസ്സി പറഞ്ഞു. തങ്ങള്‍ക്കെതിരെ അനാവശ്യമായി റഫറി ഫൗള്‍ വിളിച്ചു. ഒരിക്കല്‍പ്പോലും വാറിന്റെ സഹായം തേടിയില്ല. ടൂര്‍ണമെന്റ് സംഘാടകര്‍ ഒരു ടീമിന് അനുകൂലമായി നിന്ന ഈ റഫറിമാര്‍ക്കെതിരെ എന്തെങ്കിലും ചെയ്യുമെന്നാണ് പ്രതീക്ഷ. ഞങ്ങള്‍ നന്നായാണ് കളിച്ചത്. എന്നാല്‍, മത്സരഫലം ഈ രീതിയിലായതില്‍ തങ്ങള്‍ക്ക് രോഷവും വിഷമവുമുണ്ടെന്നും മെസ്സി പറഞ്ഞു.

ലോകകപ്പ്: പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആര്? പ്രവചിച്ച് യുവി... ഉറപ്പിക്കാം, ഇന്ത്യന്‍ താരം തന്നെലോകകപ്പ്: പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആര്? പ്രവചിച്ച് യുവി... ഉറപ്പിക്കാം, ഇന്ത്യന്‍ താരം തന്നെ

ബ്രസീല്‍ രണ്ടാം ഗോള്‍ നേടിയത് അഗ്യൂറോയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയശേഷമായിരുന്നു. വാര്‍ അഞ്ചാം റഫറി ആയിരിക്കുമെന്നാണ് തങ്ങളോട് പറഞ്ഞതെന്ന് അഗ്യറോയും പറഞ്ഞു. എന്നാല്‍, അങ്ങിനെയൊരാളെ കണ്ടതേയില്ലെന്ന് താരം ആരോപിച്ചു. ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കിയ മത്സരത്തില്‍ ആതിഥേയ ടീം ബ്രസീല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അര്‍ജന്റീനയെ തോല്‍പ്പിച്ചതോടെ ഇക്കുറി കോപ്പ കിരീടം നേടാമെന്ന പ്രതീക്ഷ ബ്രസീലിനുണ്ട്.

Story first published: Wednesday, July 3, 2019, 17:51 [IST]
Other articles published on Jul 3, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X