Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന ദൈവത്തോട് നന്ദി പറയണമെന്ന് സ്‌പെയിന്‍ താരം; 6-1ന് മുക്കിയശേഷം

ലണ്ടന്‍: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന സ്‌പെയിനോട് 6-1ന് തോറ്റത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഒരുകാലത്ത് ലോക ഫുട്‌ബോളിലെ ശക്തമായ ടീമുകളിലൊന്നായ അര്‍ജന്റീന ഇത്തരത്തില്‍ തകര്‍ന്നടിഞ്ഞത് ആരാധകരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. എന്നാല്‍, സ്‌പെയിന്‍ സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റ കളിക്കുശേഷം പ്രതികരിച്ചത് വ്യത്യസ്തമായാണ്.

തന്റെ ടീം മികച്ചൊരു ജയം നേടിയതില്‍ കോസ്റ്റയ്ക്ക് സന്തോഷമുണ്ട്. അതേസമയം, മെസ്സി ഒരു വിസ്മയമാണെന്നും അര്‍ജന്റീനക്കാര്‍ അതിന് ദൈവത്തോട് നന്ദി പറയണമെന്നുമാണ് കോസ്റ്റ കളിക്കുശേഷം പ്രതികരിച്ചത്. മെസ്സി അര്‍ജന്റീനക്കാരനാണെന്നതില്‍ അവര്‍ സന്തോഷണിക്കണമെന്നും കോസ്റ്റ പറയുന്നുണ്ട്.

diego

മെസ്സിയെപോലൊരു താരം വിമര്‍ശിക്കപ്പെടാന്‍ പാടില്ല. ദൈവത്തിന്റെ സമ്മാനമാണ് മെസ്സി. മെസ്സിയെ എല്ലായി്‌പ്പോഴും നല്ലരീതിയില്‍ പരിപാലിക്കണം. മെസ്സി കളിച്ചിരുന്ന ഒരു മത്സരം മോശമായാലും താരത്തെ വിമര്‍ശിക്കുന്നത് ശരിയല്ല. സൂപ്പര്‍താരത്തെ അത്യധികം ബഹുമാനിക്കുന്നതായും കോസ്റ്റ പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി താരമായിരുന്ന കോസ്റ്റ ഈ സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ ആറുമാസത്തോളം കളിക്കളത്തിലിറങ്ങാന്‍ കഴിയാത്തത് താരത്തിന്റെ ലോകകപ്പ് പ്രതീക്ഷയ്ക്കും മങ്ങലേല്‍പ്പിച്ചു. എന്നാല്‍, അര്‍ജന്റീനയ്‌ക്കെതിരെ ഒരു ഗോള്‍ നേടിയ സ്പാനിഷ് സ്‌ട്രൈക്കര്‍ ലോകകപ്പ് ടീമില്‍ സ്ഥാനം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്.

Story first published: Thursday, March 29, 2018, 9:05 [IST]
Other articles published on Mar 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+