ബ്യൂണസ് അയേഴ്സ്: ചെറിയൊരു ഇടവേളയ്ക്കു ശേഷം ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീം അര്‍ജന്റീന വീണ്ടും കളത്തിലേക്ക്. അടുത്ത മാസം നടക്കാനിരിക്കുന്ന രണ്ടു സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ സെര്‍ജിയോ അഗ്വേറോ, എയ്ഞ്ചല്‍ ഡിമരിയ എന്നിവര്‍ക്കു ടീമില്‍ ഇടമില്ലെന്നതാണ് ശ്രദ്ധേയം. മുന്‍ ലോക ചാംപ്യന്മാരായ ജര്‍മനി, ഇക്വഡോര്‍ എന്നിവരുമായാണ് സൗഹൃദ മല്‍സരങ്ങളില്‍ അര്‍ജന്റീന ഏറ്റുമുട്ടുക. ഒക്ടോബര്‍ ഒമ്പതിനാണ് അര്‍ജന്റീന- ജര്‍മനി ഗ്ലാമര്‍ പോര്.
ബ്രസീലില്‍ നടന്ന കഴിഞ്ഞ കോപ്പ അമേരിക്കയ്ക്കു ശേഷം അഗ്വേറോയും ഡിമരിയയും അര്‍ജന്റീനയ്ക്കായി കളിച്ചിട്ടില്ല. ആഴ്സനലിന്റെ എമിലിയാനോ മാര്‍ട്ടിനസ്, ടോട്ടനം ഹോട്സ്പറിന്റെ എറിക് ലമേല എന്നിവരെ സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയുടെ സേവനം രണ്ടു കളികളിലും ടീമിനു ലഭിക്കില്ല. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെതിരേ നടത്തിയ വിവാദ പരാര്ശങ്ങളെ തുടര്‍ന്ന് മൂന്നു മാസത്തെ സസ്പെന്ഷന് നേരിടുകയാണ് മെസ്സി.
'രോഹിത്തിന് വച്ചത് രാഹുലിന് കൊണ്ടു'!! ഇടിവെട്ട് സെഞ്ച്വറി, കേരളത്തെ തല്ലിച്ചതച്ചു
അര്‍ജന്റീന ടീം
അഗസ്റ്റിന് മാര്ക്കെസിന്, യുവാന്‍ മ്യൂസ്സോ, എമിലിയാനോ മാര്‍ട്ടിനസ്.
യുവാന്‍ ഫോയ്ത്ത്, റെന്‍സോ സറാവിയ, നിക്കോളാസ് ഒട്ടാമെന്‍ഡി, ജെര്മെന് പെസ്സെല്ല, മാര്‍ക്കോസ് റോഹോ, വാള്‍ട്ടര്‍ കന്നെമെന്, നിക്കോളാസ് ടാഗ്ലിഫിക്കോ, ലിയൊനാര്‍ഡോ ബലേര്‍ഡി.
ഗ്യുഡോ റോഡ്രിഗസ്, മത്യാസ് സറാക്കോ, ലിയൊനാര്‍ഡോ പെരെസ്, നിക്കോളാസ് ഡൊമിന്‍ഗസ്, റോഡ്രിഗോ ഡി പോള്‍, മാര്‍ക്കോസ് അക്ക്യൂന, റോബര്‍ട്ടോ പെരേര, എയ്ഞ്ചല്‍ കൊറെയ, ലൂക്കാസ് ഒക്കാംപോസ്, എറിക്ക് ലമേല.
മത്യാസ് വര്‍ഗാസ്, നിക്കോളാസ് ഗോണ്‍സാലസ്, ലൂക്കാസ് അലാറിയോ, ലൊറ്റാറോ മാര്‍ട്ടിനസ്, പൗലോ ഡിബാല.