വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്രസീലും കൊളംബിയയും സഹായിച്ചാല്‍ അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യത നേടാം, മെസി കടുത്ത നിരാശയില്‍

By കാശ്വിന്‍

ബ്യൂണസ് ഐറിസ് : അടുത്ത വര്‍ഷം ഫിഫ ലോകകപ്പിന് മെസിയും കൂട്ടരും ഉണ്ടാകുമോ ? ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുവാന്‍ അര്‍ജന്റീന വെള്ളം കുടിക്കുകയാണ്. ഹോം ഗ്രൗണ്ടില്‍ പെറുവിനോട് ഗോള്‍ രഹിത സമനിലയായതാണ് അര്‍ജന്റീനയുടെ നില കൂടുതല്‍ പരുങ്ങലിലാക്കിയത്.


പോയിന്റ് നില ഇങ്ങനെ..

പോയിന്റ് നില ഇങ്ങനെ..

പതിനേഴ് മത്സരങ്ങളില്‍ നിന്ന് അര്‍ജന്റീന 25 പോയിന്റുമായി ആറാം സ്ഥാനത്ത്. ആദ്യ നാല് സ്ഥാനക്കാര്‍ നേരിട്ട് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാനുള്ള അവസരവുമുണ്ട്. അര്‍ജന്റീന പക്ഷേ, ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്ലേ ഓഫ് പൊസിഷനില്‍ ഇപ്പോഴുള്ളത് 25 പോയിന്റുള്ള പെറുവാണ്. ഗോള്‍ ശരാശരിയില്‍ അര്‍ജന്റീനക്ക് മുകളില്‍ നില്‍ക്കുന്നതിനാലാണ് പോയിന്റ് തുല്യമായിട്ടും പെറുവിന് മേല്‍ക്കോയ്മ നല്‍കിയത്.

38 പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനക്കാരായി ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ഉറുഗ്വെക്ക് 28 പോയിന്റും ചിലിക്ക് 26 പോയിന്റും കൊളംബിയക്ക് 26 പോയിന്റുമാണ്.

അര്‍ജന്റീനയുടെ സാധ്യത

അര്‍ജന്റീനയുടെ സാധ്യത

അവസാന റൗണ്ടില്‍ സാധ്യതകള്‍ മാറി മറിഞ്ഞേക്കാം. അവിടെയാണ് അര്‍ജന്റീനയുടെ പ്രാര്‍ഥന. ബ്രസീല്‍ - ചിലി, ഇക്വഡോര്‍ - അര്‍ജന്റീന, പരാഗ്വെ - വെനിസ്വെല, പെറു - കൊളംബിയ, ഉറുഗ്വെ - ബൊളിവിയ ഇതാണ് ലാസ്റ്റ് റൗണ്ട് ഫിക്‌സ്ചര്‍.

ഇക്വഡോറിനെ തോല്‍പ്പിച്ചാല്‍ പോരാ...

ഇക്വഡോറിനെ തോല്‍പ്പിച്ചാല്‍ പോരാ...

അര്‍ജന്റീനക്ക് അവസാന റൗണ്ടില്‍ ഇക്വഡോറാണ് എതിരാളി. മത്സരം ഇക്വഡോറിന്റെ തട്ടകത്തിലും. പണി പാളാന്‍ സാധ്യത ഏറെ. അതേ സമയം ഇക്വഡോര്‍ എലിമിനേറ്റ് ചെയ്യപ്പെട്ട ടീമാണ്. ഫോമിലേക്കുയര്‍ന്ന് വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ അര്‍ജന്റീനക്ക് സാധ്യതയുണ്ട്. പെറു - കൊളംബിയ മത്സരം നിര്‍ണായകം. ചിലി-ബ്രസീലും അര്‍ജന്റീനയെ ബാധിക്കും. പെറുവും ചിലിയും തോല്‍ക്കുകയും അര്‍ജന്റീന ജയിക്കുകയും ചെയ്താല്‍ യോഗ്യത ഉറപ്പിക്കാം.

ഭാഗ്യമില്ലാതെ മെസി...

ഭാഗ്യമില്ലാതെ മെസി...

മെസി മാജിക് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ. മെസിയുടെ ഒരു ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങി.

ഡിബാലയും ഇകാര്‍ഡിയും ഇല്ലാതെ...

ഡിബാലയും ഇകാര്‍ഡിയും ഇല്ലാതെ...

ഡാരിയോ ബെനെഡിറ്റി, എമിലിയാനോ റിഗോനി എന്നിവര്‍ അപ്രതീക്ഷിതമായി സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടം പിടിച്ചു. ഡിബാലയും ഇകാര്‍ഡിയും പുറത്തും. ഇത് ഫലം കണ്ടില്ല.

ബൊക്ക ജൂനിയേഴ്‌സും മെസിയും...

ബൊക്ക ജൂനിയേഴ്‌സും മെസിയും...

ബൊക്ക ജൂനിയേഴ്‌സിന്റെ തട്ടകമായ ല ബൊംബോനെറയില്‍ മെസി ആദ്യമായിട്ടാണ് കളിക്കാനിറങ്ങിയത്. പതിനാലാം മിനുട്ടില്‍ മെസിയുടെ മനോഹരമായ നീക്കം ഗോളാകാതെ പോയത് ചരിത്രം ഉറങ്ങുന്ന സ്‌റ്റേഡിയത്തെ നിരാശപ്പെടുത്തി.

ഗോള്‍ നില ഇങ്ങനെ...

ഗോള്‍ നില ഇങ്ങനെ...

ബൊളിവിയ 0-0 ബ്രസീല്‍

വെനിസ്വെല 0-0 ഉറുഗ്വെ

ചിലി 2-1 ഇക്വഡോര്

കൊളംബിയ 1-2 പരാഗ്വെ

അര്‍ജന്റീന 0-0 പെറു

Story first published: Friday, October 6, 2017, 11:22 [IST]
Other articles published on Oct 6, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X