വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വനിതാ ലോകകപ്പ് ഫുട്‌ബോള്‍; അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്, കാനഡയ്ക്ക് ജയം

പാരീസ്: വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്. ഏഷ്യന്‍ കരുത്തരായ ജപ്പാനാണ് അര്‍ജന്റീനയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. അതേസമയം, കാനഡ കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ആഫ്രിക്കന്‍ കരുത്തുമായെത്തിയ കാമറൂണിനെതിരെ 45-ാം മിനിറ്റില്‍ കദേയ്ഷ ബുക്കാനന്‍ ആണ് ഗോള്‍ നേടിയത്.

canada

വനിതാ ഫുട്‌ബോളില്‍ ലോക ഏഴാം റാങ്കുകാരായ ജപ്പാനെതിരെ 37-ാം റാങ്കുകാരായ അര്‍ജന്റീന സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. കളിയില്‍ 70 ശതമാനത്തിലധികം പന്ത് കൈവശം വെച്ചത് ജപ്പാനാണെങ്കിലും ഗോള്‍ ആക്രമണങ്ങള്‍ കുറഞ്ഞതാണ് തിരിച്ചടിയായത്. ജപ്പാനെതിരെ മികച്ച പ്രതിരോധം കാഴ്ചവെച്ച അര്‍ജന്റീന മിന്നലാക്രമണങ്ങളും നടത്തി. അര്‍ജന്റീനയ്ക്കും ജപ്പാനും ഓരോ പോയന്റുവീതം പങ്കിട്ടു. ഗ്രൂപ്പ് ഡി യില്‍ 3 പോയന്റുമായി ഇംഗ്ലണ്ടാണ് മുന്നില്‍.

യുവിയെ ഇന്ത്യ അപമാനിച്ചോ? ഇതല്ല അര്‍ഹിച്ചത്, പറഞ്ഞത് ഹിറ്റ്മാന്‍... യുവിയുടെ മറുപടി ഇങ്ങനെയുവിയെ ഇന്ത്യ അപമാനിച്ചോ? ഇതല്ല അര്‍ഹിച്ചത്, പറഞ്ഞത് ഹിറ്റ്മാന്‍... യുവിയുടെ മറുപടി ഇങ്ങനെ

പ്രതിരോധക്കരുത്ത് കാട്ടിയ കാമറൂണിനെതിരെ മികച്ച പ്രകടനമാണ് കാനഡ പുറത്തെടുത്തത്. ഏകപക്ഷീയമായ കളിയില്‍ തുടരെ ഗോള്‍ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒരു ഗോള്‍ മാത്രമേ അവര്‍ക്ക് നേടാന്‍ കഴിഞ്ഞുള്ളൂ. കരുത്തര്‍ക്കെതിരെ നിറംമങ്ങിയ പ്രകടനമാണ് കാമറൂണ്‍ കാഴ്ചവെച്ചത്. ഗ്രൂപ്പില്‍ 3 പോയന്റുമായി കാനഡയാണ് മുന്നിലുള്ളത്.


Story first published: Tuesday, June 11, 2019, 11:10 [IST]
Other articles published on Jun 11, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X