Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരാഗ്വയെ കൊന്ന് അര്‍ജന്റീന കോപ്പയുടെ ഫൈനലില്‍

സാന്തിയാഗോ: ലോകകപ്പിന്റെ സെമി ഫൈനലില്‍ ജര്‍മനിയ്ക്ക് മുന്നില്‍ ബ്രസീല്‍ തകര്‍ന്നടിഞ്ഞ ആ കാഴ്ചയില്ലേ... ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ആ തോല്‍വിയുടെ പുനരാഖ്യാനമായിരുന്നു കോപ്പ അമേരിക്കയുടെ സെമി ഫൈനലില്‍ നടന്നത്. ടീമുകള്‍ മാറി എന്ന് മാത്രം.

അജയ്യമായ പോരാട്ടത്തില്‍ അര്‍ജന്റീന പരാഗ്വായെ തകര്‍ത്തത് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക്. ആദ്യ മത്സരത്തില്‍ പരാഗ്വായ്ക്ക് മുന്നില്‍ സമനില വഴങ്ങേണ്ടി വന്ന അര്‍ജന്റീന പ്രതികാരം തീര്‍ക്കുകയായിരുന്നു. അര്‍ജന്റീനയുടെ കളിവിരുതില്‍ പരാഗ്വായ് നിശ്ശേഷം തകര്‍ന്നടിഞ്ഞു.

Argentina

സൂപ്പര്‍ താരം മെസ്സി ഗോളടിച്ചില്ലെങ്കിലും അര്‍ജന്റീനയുടെ മറ്റ് മുന്‍നിര താരങ്ങള്‍ തുടര്‍ച്ചയായി പരാഗ്വായുടെ ഗോള്‍വല തുളച്ചു. ഡി മരിയ രണ്ട് ഗോളുകളാണ് നേടിയത്. റോജോയും പാസ്‌തോറും അഗ്യൂറോയും ഹിഗ്വയ്‌നും ഓരോ ഗോളുകള്‍ വീതം നേടി തങ്ങളുടെ കര്‍മ്മം നിര്‍വ്വഹിച്ചു.

ഗോളടിച്ചില്ലെങ്കിലും കളിയിലെ യഥാര്‍ത്ഥ താരം ക്യാപ്റ്റന്‍ മെസ്സി തന്നെ ആയിരുന്നു. ഗോളടിയ്ക്കാനുള്ള അവസരങ്ങള്‍ മെസ്സി തുടര്‍ച്ചയായി ഒരുക്കി. കളിയുടെ ആദ്യ ഗോള്‍ പിറന്നത് മെസ്സി നല്‍കിയ കിക്ക് റോജോ പരാഗ്വായുടെ ഗോള്‍വല ഭേദിച്ചുകൊണ്ടായിരുന്നു.

ആദ്യ പകുതി അവസാനിയ്ക്കുന്നതിന് തൊട്ടുമുമ്പ് പരാഗ്വായ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും രണ്ടാം പകുതിയിലെ അര്‍ജന്റീനയുടെ മുന്നേറ്റത്തെ ചെറുക്കാനായില്ല. രണ്ടാം പകുതിയിലായിരുന്നു അര്‍ജന്റീന നാല് ഗോളുകള്‍ നേടിയത്.

ഇനി ഫൈനലില്‍ ചിലിയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

Story first published: Wednesday, July 1, 2015, 8:42 [IST]
Other articles published on Jul 1, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+