Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പയിലെ കൊടുങ്കാറ്റിന് 3 നാള്‍, മരണഗ്രൂപ്പില്‍ അര്‍ജന്റീന!

ബ്യൂണസ് ഐറിസ്: അതല്ലെങ്കിലും അങ്ങനെയാണ്. അര്‍ജന്റീന ഏത് ഗ്രൂപ്പിലാണോ അതാകും ആ ടൂര്‍ണമെന്റിലെ മരണഗ്രൂപ്പ്. ലോകകപ്പായാലും കോപ്പ അമേരിക്കയായാലും ആരാധകരുടെ അര്‍ജന്റീന പ്രേമത്തിന് മാറ്റമൊന്നും ഇല്ല, ഫുട്‌ബോളിലെ കിരീടം വെച്ച രാജാവായ മെസ്സിക്കും അര്‍ജന്റീനയ്ക്കുമൊപ്പം ആരാധകരുടെ ബാഹുല്യം കൊണ്ട് പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ടീം നെയ്മറുടെ ബ്രസീല്‍ മാത്രമാണ്.

ബൊളീവിയയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മലര്‍ത്തിയാണ് കോപ്പ അമേരിക്കയിലേക്കുള്ള പരിശീലനം അര്‍ജന്റീന പൂര്‍ത്തിയാക്കിയത്. അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ എയ്ഞ്ചല്‍ ഡി മരിയയുടെ രണ്ട് ഗോളുകള്‍ക്കൊപ്പം മറഡോണ ജൂനിയര്‍ സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക്ക് കൂടി ചേര്‍ന്നപ്പോള്‍ ബൊളീവിയയ്ക്ക് മുറുപടിയില്ലാതായിപ്പോയി.

argentina

കഴിഞ്ഞ തവണ ഉറുഗ്വേയോട് ക്വാര്‍ട്ടറില്‍ തോറ്റാണ് അര്‍ജന്റീന പുറത്തായത്. അര്‍ജന്റീനയെ തോല്‍പിച്ച ഉറുഗ്വേ കപ്പും നേടി. ഇത്തവണ ഉറുഗ്വേയും കൂടി ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് അര്‍ജന്റീന. പരാഗ്വേ, ജമൈക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. എയ്ഞ്ചല്‍ ഡി മരിയയും സെര്‍ജിയോ അഗ്യൂറോയും ഫോമിലാണ്. മെസിയും ടെവസും കൂടി ചേരുമ്പോള്‍ അര്‍ജന്റീന കൂടുതല്‍ ശക്തരാകും.

മെക്‌സിക്കോയ്‌ക്കെതിരെ തപ്പിയും തടഞ്ഞുമാണെങ്കിലും ജയിച്ചുകൊണ്ടാണ് ബ്രസീലും എത്തുന്നത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ മെക്‌സിക്കോയെ തോല്‍പിച്ചത്. ഫിലിപ് കുട്ടീഞ്ഞോ), ഡിയേഗോ ടാര്‍ഡെല്ലി എന്നിവരാണ് ബ്രസീലിന്റെ രക്ഷയ്‌ക്കെത്തിയത്. അടുത്ത പരിശീലനമത്സരത്തില്‍ ബ്രസീല്‍ ഹോണ്ടുറാസിനെതിരെ ഇറങ്ങും. ജൂണ്‍ 14ന് പെറുവിനെതിരെയാണ് കോപ്പയില്‍ ബ്രസീലിന്റെ ആദ്യ കളി.

Story first published: Monday, June 8, 2015, 15:32 [IST]
Other articles published on Jun 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+