Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി വരുന്നു മക്കളേ!! കൊച്ചിയില്‍ എല്ലാം ഓക്കെ, എതിരാളിയെ ഉടനറിയാം

കൊച്ചി: ഇതിഹാസ ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയും ലോകകപ്പ് നേടിയ അര്‍ജന്റീന ടീമും കൊച്ചിയില്‍ എത്തുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങളില്‍ തൃപ്തിയെന്ന് അര്‍ജന്റീന ടീം മാനേജര്‍. ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഹെക്ടര്‍ ഡാനിയല്‍ കബ്രേര. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് കബ്രേരക്ക് നല്‍കിയത്. മെസിപ്പട പറന്നിറങ്ങുന്നവിമാനത്താവളത്തിലെ സൗകര്യങ്ങള്‍ അദ്ദേഹം പരിശോധിച്ചു. ഹോളിഡേ ഇന്‍ ഹോട്ടലില്‍ കായികമന്ത്രി വി. അബ്ദുറഹ്മാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

LIONEL MESSI

ഉയര്‍ന്നതല യോഗത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു. തുടര്‍ന്ന്, മത്സരം നടത്തുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സൗകര്യങ്ങളും വിലയിരുത്തി.

സൗകര്യങ്ങളില്‍ ഹെക്ടര്‍ ഡാനിയല്‍ ഗബ്രേര സന്തോഷം അറിയിച്ചതായി കായിക മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു. മത്സരത്തിന് മുന്‍പ് പരമാവധി കാണികളെ ഉള്‍ക്കൊള്ളിക്കാവുന്ന തരത്തില്‍ സ്റ്റേഡിയം പൂര്‍ണ സജ്ജമാക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടി വി എംഡി ആന്റോ അഗസ്റ്റിന്‍ അറിയിച്ചു.

മെസിയെക്കൂടാതെ അര്‍ജന്റീന ടീമില്‍ ആരൊക്കെ കളിക്കുന്നതിലും പ്രഖ്യാപനം ഉടനുണ്ടാകും. മത്സരത്തീയതിയും എതിര്‍ ടീം ആരെന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി അബ്ദു റഹ്മാന്‍ അറിയിച്ചു. കേരള മണ്ണില്‍ ആദ്യമായി ലയണല്‍ മെസ്സിയും അര്‍ജന്റീന ദേശീയ ടീമും എത്തുന്നത് ചരിത്രനിമിഷം, കേരളത്തെ ആഗോള കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തും.

Story first published: Tuesday, September 23, 2025, 19:52 [IST]
Other articles published on Sep 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+