വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പുതിയ ലുക്കില്‍ അര്‍ജന്റീന... ടീമില്‍ ആരൊക്കെ? ഇക്കാര്‍ഡി തിരിച്ചെത്തും, സൂചനകള്‍ ഇങ്ങനെ

സ്‌കലോനിയും അയ്മറും ടീമിന്റെ താല്‍ക്കാലിക പരിശീലകരാണ്

ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പിലേറ്റ തിരിച്ചടികള്‍ക്കു ശേഷം ലാറ്റിന്‍ രാജാക്കന്‍മാരായ അര്‍ജന്റീനയ്ക്ക് ഇതു മാറ്റത്തിന്റെ സമയമാണ്. ലോകകപ്പിലെ വീഴ്ചകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം. ലോകകപ്പിനു ശേഷം ജോര്‍ജെ സാംപോളി പരിശീലകസ്ഥാനം രാജിവച്ചിരുന്നു.

കളി തുടങ്ങും മുന്‍പ് തമ്മിലടി തുടങ്ങി; പോഗ്ബയും മൗറീന്യോയും ഉടക്കില്‍?കളി തുടങ്ങും മുന്‍പ് തമ്മിലടി തുടങ്ങി; പോഗ്ബയും മൗറീന്യോയും ഉടക്കില്‍?

ധനഞ്ജയ തകര്‍ത്തു; ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് നാണംകെട്ട തോല്‍വി; മോശം റെക്കോഡ് ധനഞ്ജയ തകര്‍ത്തു; ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് നാണംകെട്ട തോല്‍വി; മോശം റെക്കോഡ്

പുതിയ കോച്ചിനെ കണ്ടെത്തുന്നതു വരെ അണ്ടര്‍ 20 ടീം കോച്ചായ ലയണല്‍ സ്‌കലോനിയെയും അസിസ്റ്റന്റായ പാബ്ലോ അയ്മറിനെയും ദേശീയ ടീമിന്റെ താല്‍ക്കാലിക പരിശീലകരായി ചുമതലപ്പെടുത്തിയിരിക്കുകയാണ്. സപ്തംബറില്‍ നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരങ്ങളാണ് ഇരുവര്‍ക്കും മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി.

യുവതാരങ്ങള്‍ക്കു മുന്‍ഗണന?

യുവതാരങ്ങള്‍ക്കു മുന്‍ഗണന?

യുവതാരങ്ങള്‍ക്കു മുന്‍തൂക്കമുള്ള ടീമിനെയായിരിക്കും സൗഹൃദ മല്‍സരങ്ങള്‍ക്കായി സ്‌കലോനിയും അയ്മറും തയ്യാറാക്കുന്നത് എന്നാണ് സൂചന. ഇതിന്റെ ഭാഗമായി അര്‍ജന്റീനയിലെ ഗ്ലാമര്‍ ക്ലബ്ബായ ബൊക്കാ ജൂനിയേഴ്‌സിന്റെ മല്‍സരം കാണാന്‍ ഇരുവരും സ്റ്റേഡിയത്തിലെത്തും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളെ കണ്ടെത്തുന്നതിനു വേണ്ടിയാണിത്.

പവോണ്‍ നിര്‍ണായക താരം

പവോണ്‍ നിര്‍ണായക താരം

ലോകകപ്പില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന 22കാരനായ ക്രിസ്റ്റ്യന്‍ പവോണ്‍ പുതിയ ടീമിലും ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. നിലവില്‍ ബൊക്കയുടെ താരമാണ് പവോണ്‍.
യുവന്റസിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍. പൗലോ ദിബാലയാണ് അര്‍ജന്റീനയുടെ മറ്റൊരു നിര്‍ണായക താരം. ദിബാലയും പുതിയ ടീമില്‍ പ്ലെയിങ് ഇലവനിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കാര്‍ഡി ടീമില്‍ തിരിച്ചെത്തും

ഇക്കാര്‍ഡി ടീമില്‍ തിരിച്ചെത്തും

ലോകകപ്പ് ടീമില്‍ നിന്നും മുന്‍ കോച്ചായ സാംപോളി തഴഞ്ഞ താരമാണ് ഇന്റര്‍മിലാന്‍ സ്‌ട്രൈക്കറായ മൗറോ ഇക്കാര്‍ഡി. സാംപോളിയുടെ ഈ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണില്‍ ഇന്ററിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഇക്കാര്‍ഡി കാഴ്ചവച്ചത്.
പുതിയ പരിശീലകരായ സ്‌കലോനിയും അയ്മറും ഇക്കാര്‍ഡിയെ ടീമിലേക്കു മടക്കിവിളിക്കുമെന്ന് സൂചന നല്‍കിക്കഴിഞ്ഞു. ഇക്കാര്‍ഡിയെക്കൂടാതെ ഇന്ററിന്റെ തന്നെ ലോറെറ്റോ മാര്‍ട്ടിനസും ടീമിലുണ്ടാവുമെന്നാണ് വിവരം.

ഗ്വാട്ടിമാലയും കൊളംബിയയും എതിരാളികള്‍

ഗ്വാട്ടിമാലയും കൊളംബിയയും എതിരാളികള്‍

സപ്തംബറില്‍ രണ്ടു സൗഹൃദ മല്‍സരങ്ങളിലാണ് അര്‍ജന്റീന കളിക്കുന്നത്. സപ്തംബര്‍ ഏഴിന് ദുര്‍ബലരായ ഗ്വാട്ടിമാലയാണ് അര്‍ജന്റീനയുടെ ആദ്യത്തെ എതിരാളികള്‍.
11ന് നടക്കുന്ന അടുത്ത സൗഹൃദ മല്‍സരത്തില്‍ ലാറ്റിനമേരിക്കയിലെ തന്നെ കരുത്തുറ്റ ടീമായ കൊളംബിയയുമായും അര്‍ജന്റീന കൊമ്പുകോര്‍ക്കും. രണ്ടു സൗഹൃദ മല്‍സരങ്ങള്‍ക്കും അമേരിക്കയാണ് വേദിയാവുന്നത്.

മെസ്സി കളിക്കുമോ?

മെസ്സി കളിക്കുമോ?

ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി അടുത്ത മാസം നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരങ്ങളില്‍ കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. ലോകകപ്പിനു ശേഷം തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം സൂചനകളൊന്നും നല്‍കിയിരുന്നില്ല. മെസ്സിക്ക് അര്‍ഹിച്ച പരിഗണന തന്നെ നല്‍കുമെന്ന് പുതിയ പരിശീലകരായ സ്‌കലോനിയും അയ്മറും അടുത്തിടെ പറഞ്ഞത്.

Story first published: Monday, August 13, 2018, 10:21 [IST]
Other articles published on Aug 13, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X