ബ്യൂണസ് ഐരിസ്: അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്ന എസ്ക്വേയ്ല്‍ ലാവേസി വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലലൂടെയുള്ള പ്രഖ്യാപനത്തില്‍ തനിക്ക് ഫുട്ബോളില്‍ ജീവിതത്തില്‍ തുണയായി നിന്നവര്‍ക്ക് താരം നന്ദി അറിയിച്ചു. അര്‍ജന്റീന ക്ലബ്ബ് സാന്‍ ലോറെന്‍സോയിലൂടെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച താരം ചൈനീസ് ക്ലബ്ബ് ഹെബേയ് ചൈന ഫോര്‍ച്യൂണിലാണ് അവസാനമായി കളിച്ചത്.
സാന്‍ ലോറെന്സോയില്നിന്നും നാപ്പോളിയിലെത്തുന്നതോടെയാണ് ലാവേസിയുടെ കരിയര്‍ മാറിമറിയുന്നത്. ഇതിനിടെ ദേശീയ ടീമിലും ഇടംപിടിച്ച സ്ട്രൈക്കര്‍ പിന്നീട് 2016ല്‍ ഫ്രഞ്ച് ടീം പിഎസ്ജിയിലുമെത്തി. അര്‍ജന്റീനയ്ക്കായി 51 മത്സരങ്ങളില്‍ ജഴ്സിയണിഞ്ഞിട്ടുണ്ട്. 9 ഗോളുകളും നേടി. 2014 ലോകകപ്പ് ഫൈനലില്‍ ടീം ജര്‍മനിയോട് പരാജയപ്പെട്ടപ്പോള്‍ ലാവേസി ടീമിലുണ്ടായിരുന്നു. പിന്നീട് ദേശീയ ടീമില്‍ സാന്നിധ്യം നഷ്ടമായി. കഴിഞ്ഞ നാലുവര്‍ഷമായി ചൈനീസ് സൂപ്പര്‍ ലീഗിലെ ടീമില്‍ കളിക്കുന്നു.
കാലിന് പരിക്ക്: ജോഷ് ഹെയ്സല്‍വുഡിനെ കിവീസ് പരമ്പര നഷ്ടമാകും
ഫുട്ബോളില്‍ മനോഹരമായ വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് മുപ്പത്തിനാലുകാരന് കുറിച്ചു. ഇക്കാലയളവില്‍ ഒരിക്കലും മറക്കാത്ത ഒട്ടേറെ ഓര്‍മകളും സമ്മാനിച്ചു. തന്റെ യാത്രയില്‍ കൂടെയുണ്ടായിരുന്നവരോട് ഏറെ നന്ദിയുണ്ട്. അത്യധികം വികാരാധിക്യത്തോടെയാണ് വിടവാങ്ങുന്നതെന്നും ഫുട്ബോള്‍ കരിയറില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ലാവേസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.