വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എഴുതിത്തള്ളാന്‍ വരട്ടെ, അര്‍ജന്റീന തിരിച്ചുവരും!! നൈജീരിയ തകരും, ഇവ നടന്നാല്‍...

നോക്കൗട്ട്‌റൗണ്ടിലെത്താന്‍ അര്‍ജന്റീനയ്ക്ക് ജയിച്ചേ തീരൂ

മോസ്‌കോ: ലോകമെമ്പാടുമുള്ള അര്‍ജന്റീനയുടെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആകാംക്ഷയുടെയും സമ്മര്‍ദ്ദത്തിന്റെയും മണിക്കൂറുകളാണ് കടന്നുപോവുന്നത്. റഷ്യന്‍ ലോകകപ്പില്‍ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും തുടര്‍ന്നുമുണ്ടാവുമോയെന്നതാണ് ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടുന്നത്. ഗ്രൂപ്പിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജയിക്കാന്‍ കഴിയാതിരുന്നതാണ് അര്‍ജന്റീനയുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയത്.

ഇന്നു രാത്രി നടക്കുന്ന മല്‍സരത്തില്‍ നൈജീരിയയെ തോല്‍പ്പിക്കുയല്ലാതെ അര്‍ജന്റീനയ്ക്കു മുന്നില്‍ മറ്റു വഴികളില്ല. അതോടൊപ്പം മറ്റൊരു കളിയിയില്‍ ക്രൊയേഷ്യ ഐസ്‌ലാന്‍ഡിനെ പരാജയപ്പെടുത്തുകയും വേണം. രണ്ടാമത്തെ കാര്യം അര്‍ജന്റീനയുടെ നിയന്ത്രണത്തിന് അപ്പുറത്താണ്. എന്നാല്‍ നൈജീരിയയെ തോല്‍പ്പിക്കുകയെന്ന ആദ്യത്തെ ലക്ഷ്യം അര്‍ജന്റീനയ്ക്കു അസാധ്യമല്ല. ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ മെസ്സിക്കും സംഘത്തിനും നൈജീരിയയെ മലര്‍ത്തിയടിക്കാം.

കൃത്യമായ ഗെയിം പ്ലാന്‍

കൃത്യമായ ഗെയിം പ്ലാന്‍

ചിലിക്കൊപ്പം നിരവധി നേട്ടങ്ങള്‍ കൊയ്തിട്ടുള്ള പരിശീലകന്‍ ജോര്‍ജെ സാംപോളിക്കു പക്ഷെ അര്‍ജന്റൈന്‍ ടീമില്‍ ഈ മാജിക്ക് ആവര്‍ത്തിക്കാനായിട്ടില്ല. അദ്ദേഹത്തിന്റെ ഗെയിം പ്ലാന്‍ ശരിയല്ലെന്നതു തന്നെയാണ് ലോകകപ്പില്‍ ഇതുവരെയുള്ള അര്‍ജന്റീനയുടെ പ്രകടനം അടിവരയിടുന്നത്.
ക്യാപ്റ്റന്‍ മെസ്സിക്കൊപ്പം തന്നെ യുവ സ്‌ട്രൈക്കര്‍ പൗലോ ദിബാലയെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കണം. കൗണ്ടര്‍ അറ്റാക്കുകളില്‍ പതറുന്നവരാണ് നൈജീരിയ. ഈ വീക്ക്‌നെസ് മുതലെടുത്തുള്ള ഗെയിംസ് പ്ലാന്‍ സാംപോളി തയ്യാറാക്കിയാല്‍ ജയം അര്‍ജന്റീനയ്‌ക്കൊപ്പെ തന്നെയായിരിക്കുമെന്നുറപ്പാണ്.

മെസ്സിക്ക് മികച്ച പിന്തുണയേകണം

മെസ്സിക്ക് മികച്ച പിന്തുണയേകണം

ആദ്യ രണ്ടു മല്‍സരങ്ങളിലും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെങ്കിലും ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളുടെ നിരയില്‍ തന്നെയാണ് മെസ്സിയുടെ സ്ഥാനം. തന്റെ ക്ലബ്ബായ ബാഴ്‌സലോണയിലേതു പോലെ ടീമംഗങ്ങളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതാണ് മെസ്സിക്കു തിരിച്ചടിയാവുന്നത്.
ഒറ്റയ്ക്ക് മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണ് മെസ്സിയെന്ന് പല തവണ തെൡയിക്കപ്പെട്ടിട്ടുള്ളതാണ്. ടീമംഗങ്ങള്‍ കൂടുതല്‍ ഒത്തിണക്കത്തോടെ വിജയദാഹവുമായി മെസ്സിക്കൊപ്പം നിന്നാല്‍ അര്‍ജന്റീനയ്ക്ക് മിന്നുന്ന ജയം നേടാനാവും.

പ്രതിരോധത്തിലെ വിള്ളല്‍

പ്രതിരോധത്തിലെ വിള്ളല്‍

ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ ഏറ്റവും വലിയ വീക്ക്‌നെസുകളിലൊന്ന് പ്രതിരോധനിര തന്നെയാണ്. അര്‍ജന്റീനയുടെ പ്രതിരോധത്തിലെ വീഴ്ചകള്‍ മുതലെടുത്താണ് തൊട്ടുമുമ്പത്തെ കളിയില്‍ ക്രൊയേഷ്യ മൂന്നു ഗോളുകള്‍ അടിച്ചുകൂട്ടിയത്. രണ്ടു മല്‍സരങ്ങളില്‍ നിന്നും നാലു ഗോളുകള്‍ ഇതിനകം അര്‍ജന്റീന വഴങ്ങിക്കഴിഞ്ഞു.
ഐസ്‌ലാന്‍ഡിനെതിരേ നാലു ഡിഫന്‍ഡര്‍മാരെയും ക്രൊയേഷ്യക്കെതിരേ മൂന്നു ഡിഫന്‍ഡര്‍മാരെയുമാണ് സാംപോളി പരീക്ഷിച്ചത്. ഇതു ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
മികച്ച ആക്രമണ നിരയുള്ള നൈജീരിയയെ തളയ്ക്കണമെങ്കില്‍ അര്‍ജന്റീന്ക്കു പ്രതിരോധം ശക്തമാക്കിയേ തീരൂ..

ആത്മവിശ്വാസം കൈവിടരുത്

ആത്മവിശ്വാസം കൈവിടരുത്

മറ്റെന്തിനേക്കാളും ഉപരി ജയിക്കുമെന്ന ആത്മവിശ്വാസത്തോടെ തന്നെ നൈജീരിയന്‍ ടീമിനെ നേരിടാന്‍ അര്‍ജന്റീന ശ്രമിക്കണം. മെസ്സിയെക്കൂടാതെ സെര്‍ജിയോ അഗ്വേറോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ ലോകോത്തര താരങ്ങളുണ്ടായിട്ടും ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ പുറത്താവുകയെന്നത് അര്‍ജന്റീനക്കാര്‍ക്കോ ആരാധകര്‍ക്കോ സഹിക്കാന്‍ പോലുമാവില്ല.
മെസ്സിയെന്ന ഇതിഹാസം ഇതിനേക്കാളേറെ അര്‍ഹിക്കുന്നുണ്ടെന്നു ഫുട്‌ബോള്‍ ലോകം ഒരേ സ്വരത്തോടെ പറയുന്നു. അതുകൊണ്ടു തന്നെ മികച്ച മാര്‍ജിനില്‍ നൈജീരിയയെ പരാജയപ്പെടുത്താനാവുമെന്ന ദൃഢനിശ്ചയത്തോടെ മെസ്സിക്കും ടീമിനും കളത്തിലിറങ്ങേണ്ടതുണ്ട്.

FIFA WORLD CUP 2018 | ഇനി കളിമാറും-Jorge Sampaoli | OneIndia Malayalam
സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Tuesday, June 26, 2018, 14:56 [IST]
Other articles published on Jun 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X