വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കോപ്പ അമേരിക്ക; അര്‍ജന്റീന പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു; 8 പ്രമുഖ താരങ്ങള്‍ പുറത്ത്

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ടീമിനായുള്ള അര്‍ജന്റീനയുടെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. 40 അംഗ ടീമില്‍ ലോകകപ്പിലുണ്ടായിരുന്ന 11 പേരെ മാത്രമേ പരിശീലകന്‍ ലയണല്‍ സ്‌കലോനി ഉള്‍പ്പെടുത്തിയിട്ടുള്ളൂ. സൂപ്പര്‍താരം ലയണല്‍ മെസ്സിക്കൊപ്പം സെര്‍ജിയോ അഗ്യൂറോയും ഏഞ്ചല്‍ ഡി മരിയയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

argentina

പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനമാണ് അഗ്യൂറോയെ തിരിച്ചുവിളിക്കാന്‍ ഇടയാക്കിയത്. സീസണില്‍ 21 ഗോളുകള്‍ നേടിയ അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒരിക്കല്‍ക്കൂടി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ലോകകപ്പിനുശേഷം അഗ്യൂറോ അര്‍ജന്റീന ടീമില്‍ ഇടംപിടിക്കുന്നതും ഇതാദ്യമായാണ്.

നാളുകളായി ടീമിലില്ലാതിരുന്ന ഏഞ്ചല്‍ ഡി മരിയയെയും ഫോമില്‍ തിരിച്ചെത്തിയതോടെയാണ് കോപ്പ അമേരിക്ക ടീമില്‍ ഉള്‍പ്പെട്ടത്. അതേസമയം, അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഗോണ്‍സാലോ ഹിഗ്വയ്ന്‍, ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേരോ, മാനുവേല്‍ ലാന്‍സീനി, എവര്‍ ബനേഗ എന്നിവരെ ഒഴിവാക്കി. എന്നാല്‍, പ്രതിരോധനിര താരം നിക്കൊളാസ് ഒട്ടമെന്‍ഡി, മൗറോ ഇക്കാര്‍ഡി, പൗലോ ഡിബാല, നിക്കോളാസ് ടക്ലിയാഫിക്കോ എന്നിവര്‍ ടീമില്‍ ഇടംനേടി.

ഇറ്റാലിയന്‍ ഓപ്പണ്‍: നദാല്‍,ഫെഡറര്‍,ജോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍,സ്ലോവാനി സ്റ്റീഫന്‍സ് പുറത്ത് ഇറ്റാലിയന്‍ ഓപ്പണ്‍: നദാല്‍,ഫെഡറര്‍,ജോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍,സ്ലോവാനി സ്റ്റീഫന്‍സ് പുറത്ത്

മെയ് 30ന് ടൂര്‍ണമെന്റിനുള്ള അവസാന 23 അംഗ ടീമിനെ തെരഞ്ഞെടുക്കും. ജൂണ്‍ 14നാണ് ബ്രസീലിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും കോപ്പ അമേരിക്കയുടെ ഫൈനലിലെത്തിയ അര്‍ജന്റീനയ്ക്ക് കിരീടം നേടാനായിട്ടില്ല. ഇത്തവണ ബ്രസീല്‍ ഉള്‍പ്പെടെ കരുത്തരായ ടീമുകളെ മറികടന്നാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് കിരീടവിജയം നേടാന്‍ കഴിയുകയുള്ളൂ.

Story first published: Friday, May 17, 2019, 9:22 [IST]
Other articles published on May 17, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X