Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഗ്യൂറോയ്ക്ക് പരിക്ക്; കാര്‍ലോസ് ടെവസ് അര്‍ജന്റീന ലോകകപ്പ് ടീമിലേക്ക്

ബ്യൂണസ് ഐറിസ്: അര്‍ജന്റീന ദേശീയ ടീമിലേക്ക് കാര്‍ലോസ് ടെവസിനെ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. ലോകകപ്പിനുള്ള ടീമില്‍ ടെവസിനെ കോച്ച് യോര്‍ഗെ സാംപോളി ഉള്‍പ്പെടുത്തുമെന്ന് അര്‍ജന്റീന മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി സീസണില്‍ മിന്നുന്ന പ്രകടനം നടത്തിയ സെര്‍ജിയോ അഗ്യൂറോ ആണ് സാംപോളിയുടെ ആദ്യ സ്‌ട്രൈക്കര്‍. എന്നാല്‍, അഗ്യൂറോ ശസ്ത്രക്രിയ്ക്ക് വിധേയനായി ഒരു മാസത്തോളം കളിക്കളത്തില്‍നിന്നും വിട്ടുനില്‍ക്കുമെന്നതിനാല്‍ ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിക്കുക ദുഷ്‌കരമായിരിക്കും.

carlos

ടീമിലെ മറ്റു താരങ്ങളായ പൗലോ ഡിബാല, മൗറോ ഇക്കാര്‍ഡി തുടങ്ങിയവര്‍ക്ക് ആദ്യ പതിനൊന്നില്‍ സ്ഥാനം നല്‍കാന്‍ കോച്ചിന് താത്പര്യം കുറവാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ടെവസ് ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. നേരത്തെ, പരാഗ്വെ ഇക്വഡോര്‍ എന്നീ ടീമുകള്‍ക്കെതിരെ ടെവസ് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിച്ചിരുന്നെങ്കിലും പിന്നീട് ടീമില്‍ സ്ഥാനം ലഭിച്ചില്ല.

മുപ്പത്തിനാലുകാരനായ താരം നിലവില്‍ ബൊക്ക ജൂനിയേഴ്‌സിന്റെ കളിക്കാരനാണ്. ചൈനീസ് സൂപ്പര്‍ ലീഗില്‍ കളിക്കാനായി പോയെങ്കിലും പിന്നീട് തന്റെ ആദ്യ ടീമിലേക്കുതന്നെ ടെവസ് മടങ്ങിയെത്തി. രാജ്യത്തിനുവേണ്ടി ഇതുവരെ 76 മത്സരങ്ങളില്‍ നിന്നായി 13 ഗോളുകള്‍ നേടിയിട്ടുണ്ട്. മെയില്‍ സാംപോളി റഷ്യന്‍ ലോകകപ്പിനുള്ള അവസാന ഇലവനെ പ്രഖ്യാപിക്കുമ്പോഴേക്കും ടെവസ് ടീമിലുണ്ടാകുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Saturday, April 21, 2018, 9:42 [IST]
Other articles published on Apr 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+