Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ മാസം 13ന് അര്‍ജന്റീന - ബ്രസീല്‍ സ്വപ്ന ഫൈനല്‍ പ്രദര്‍ശന മത്സരം മലപ്പുറത്ത്

മലപ്പുറം: വേള്‍ഡ് കപ്പ് ജ്വരത്തിലേക്ക് ഫുട്ബാളിന്റെ മെക്കയായ മലപ്പുറവും. മലപ്പുറം ഫുട്ബാള്‍ ലവേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഐ എസ് എല്‍, ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങള്‍ അണിനിരക്കുന്ന അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന ഫൈനല്‍ പ്രദര്‍ശന മത്സരം ഈ മാസം 13ന് വൈകിട്ട് നാലിന് കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കും.

മുംബൈ സിറ്റി താരം എം പിസക്കീര്‍ ബ്രസീല്‍ ഇലവനെയും പൂനൈ സിറ്റി എഫ് സി താരം ആഷിഖ് കുരുണിയന്‍ അര്‍ജന്റീന ഇലവനെയും നയിക്കും. കേരള ബ്ലാസ്റ്റേഴ്സ് താരം ജിഷ്ണു ബാലകൃഷ്ണന്‍, സന്തോഷ് ട്രോഫി താരങ്ങളായ അഫ്ദല്‍, ഉസ്മാന്‍ ആഷിഖ്, മോഹന്‍ ബഗാന്‍ താരം വാഹിദ് സാലിഹ്, ഐ ലീഗ് ചെന്നൈ സിറ്റി എഫ് സി താരം മഷൂര്‍, ഒന്‍ ജി സി താരം ഷാനിദ് വാളന്‍, ഈസ്റ്റ് ബംഗാള്‍ താരം വി പി സുഹൈര്‍, ഗോകുലം എഫ് സി താരങ്ങളായ അര്‍ജുന്‍ ജയരാജ്, സല്‍മാന്‍, ഇര്‍ഷാദ്, അജ്മല്‍, അസര്‍, കേരള പൊലീസ് താരം ഫിറോസ്, കെ എസ് ഇ ബി താരം സഫ്വാന്‍ എന്നിവരും കൂടാതെ മുന്‍ ജില്ലാ സീനിയര്‍ ടീം ക്യാപ്റ്റന്‍ ഇര്‍ഷാദ്, ഗോള്‍ കീപ്പര്‍ നാഷിദ്, മുന്‍ കാലിക്കറ്റ് ടീം താരം അസ്ലം, മുന്‍ വിവ എഫ്സി താരം ഷിഹാബ്, മുന്‍ സബ്ജീനിയര്‍ ഇന്ത്യന്‍ താരം ഷമീല്‍ തുടങ്ങിയവര്‍ ഇരു ടീമുകളിലായി കളിക്കും.

malappuram

ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യാതിഥിയാവും. പ്രശസ്ത കമന്റേറ്റര്‍ ഷൈജു ദാമോദരന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഷംസുദ്ദീന്‍, ഡി എഫ് എ സെക്രട്ടറി പി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. സുഡാനി ഫ്രം നൈജീരിയ ഫ്രയിം സൂപ്പര്‍ അഷ്റഫ്, ഗോകുലം എഫ് സി അസി. കോച്ച് ഷാജറുദ്ദീന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

മത്സരത്തില്‍ പ്രവേശനം സൗജന്യമാണെന്ന് ലൗവേഴ്സ് ഫോറം ഭാരവാഹികളായ ഉപ്പൂടന്‍ ഷൗക്കത്ത്, ഷക്കീല്‍ പുതുശേരി, നജീബ് മഞ്ഞക്കണ്ടന്‍, അബ്ദുല്‍ ഗഫാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Story first published: Friday, May 11, 2018, 11:41 [IST]
Other articles published on May 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+