റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ നിന്നും അര്‍ജന്റീന പുറത്തായി. പ്രീക്വാര്‍ട്ടറില്‍ പരാഗ്വായോട് 3-2 എന്ന സ്കോറില്‍ തോറ്റാണ് അര്‍ജന്റീന മടങ്ങിയത്. മറ്റൊരു മത്സരത്തില്‍ ഇറ്റലി ഇക്വഡോറിനെ ഒരു ഗോളിന് മറികടന്ന് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ ക്വാര്‍ട്ടര്‍ ലൈനപ്പായി. നെതര്‍ലന്‍ഡ്സ് പരാഗ്വയോടും സൗത്ത് കൊറിയ മെക്സിക്കോയെയും സ്പെയ്ന്‍ ഫ്രാന്‍സിനേയും ഇറ്റലി ബ്രസീലിനേയുമാണ് ക്വാര്‍ട്ടറില്‍ നേരിടുക.
ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ടുനിന്നശേഷമായിരുന്നു അര്‍ജന്റീനയുടെ അപ്രതീക്ഷിത തോല്‍വി. സെബല്ലോസ്(27), മാറ്റിയാസ് ഗോഡോയ്(42) എന്നിവര്‍ അര്‍ജന്റീനയ്ക്കായി സ്കോര്‍ ചെയ്തു. ടോറസ് ഗാര്‍സെറ്റി(73) ദരാതെ ഗാര്‍സെറ്റി(86) എന്നിവര്‍ പരാഗ്വായ്ക്കായും ഗോള്‍ നേടി. ലൗട്ടാരോ കാനോ(58)യുടെ സെല്‍ഫ്ഗോളും പരാഗ്വയുടെ വിജയത്തില്‍ നിര്‍ണായകമായി. മത്സരത്തില്‍ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചിട്ടും അര്‍ജന്റീനയ്ക്ക് ജയിച്ചുകയറാനായില്ല.
അഭ്യൂഹങ്ങള്‍ക്ക് വിരാമം: വെങ്ങറെ പരിശീലകനായി വേണ്ടെന്ന് ബയേണ്‍ ചെയര്മാന്
ഇക്വഡോറിനെതിരെ ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെച്ചാണ് ഇറ്റലി അന്തിമവിജയം നേടിയത്. 76-ാം മിനിറ്റില്‍ പിയോ ഒറിസ്റ്റാനിയോ വിജയഗോള്‍ സ്വന്തമാക്കി. ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. ഇക്വഡോര്‍ 14 തവണ ഷോട്ടുകളുതിര്‍ത്തപ്പോള്‍ 11 തവണയാണ് ഇറ്റലി എതിര് പാളയത്തില്‍ ഷോട്ടുതിര്‍ത്തത്. അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിയാത്തത് ഇക്വഡോറിന് തിരിച്ചടിയായി.