Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയില്ല, വീണ്ടും അഗ്യൂറോ: അര്‍ജന്റീനയെ മാഞ്ചസ്റ്റര്‍ സിറ്റി രക്ഷിച്ചു

സാന്റിയാഗോ: പാരഗ്വായ്‌ക്കെതിരെ അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്നതിന്റെ ഞെട്ടലില്‍ നിന്നും അര്‍ജന്റീനയ്ക്ക് താല്‍ക്കാലിക ആശ്വാസം. വിചാരിച്ച പോലെ അര്‍മാദിക്കാനൊന്നും ആയില്ലെങ്കിലും നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വേയ്‌ക്കെതിരെ ജയിക്കാന്‍ ലയണല്‍ മെസിക്കും കൂട്ടുകാര്‍ക്കും സാധിച്ചു.

പരാഗ്വേയ്‌ക്കെതിരെ ഗോള്‍ നേടിയ സെര്‍ജിയോ അഗ്യൂറോയാണ് അര്‍ജന്റീനയെ ഉറുഗ്വേയ്‌ക്കെതിരെയും രക്ഷിച്ചത്. പ്രതിരോധ ഭടന്‍ പാബ്ലോ സബാലെറ്റോയുടെ അളന്നു മുറിച്ചുള്ള ക്രോസില്‍ നിന്നായിരുന്നു അഗ്യൂറോയുടെ ഗോളെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റി താരമായ പാബ്ലോ സബാലെറ്റോയുടെ പാസ് വലതുവശത്ത് ഊര്‍ന്നിറങ്ങുന്നതിനു മുമ്പ് മനോഹരമായ ഹെഡ്ഡറിലൂടെ ബോള്‍ പോസ്റ്റിലെത്തി. അഗ്യൂറോയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമാണ്.

രക്ഷിച്ചത് മാഞ്ചസ്റ്റര്‍ സിറ്റി

രക്ഷിച്ചത് മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ പാബ്ലോ സബാലെറ്റോയുടെ ക്രോസിലൂടെ മറ്റൊരു മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ സെര്‍ജിയോ അഗ്യൂറോയാണ് അര്‍ജന്റീനയ്ക്ക് വിലപ്പെട്ട രണ്ട് പോയിന്റുകള്‍ നേടിക്കൊടുത്തത്.

മെസി കളിച്ചു പക്ഷേ അടിച്ചില്ല

മെസി കളിച്ചു പക്ഷേ അടിച്ചില്ല

ആദ്യമത്സരത്തില്‍ പരാഗ്വെയ്‌ക്കെതിരെ ഗോള്‍ നേടിയ മെസിക്ക് യുറുഗ്വേയ്‌ക്കെതിരെ വല കുലുക്കാനായില്ല. 82ാം മിനിറ്റില്‍ മെസ്സിയുടെ മികച്ച ഒരു ഷോട്ട് ഉറുഗ്വേ കീപ്പര്‍ തടയുകയായിരുന്നു.

ഗ്രൂപ്പ് ചാമ്പ്യന്മാര്‍

ഗ്രൂപ്പ് ചാമ്പ്യന്മാര്‍

ആദ്യമത്സരത്തില്‍ സമനില വഴങ്ങിയിയെങ്കിലും ഉറുഗ്വേയ്‌ക്കെതിരായ ജയത്തോടെ അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാമതെത്തി. പരാഗ്വേ രണ്ടാമതാണ്.

അടുത്ത കളി ഈസി

അടുത്ത കളി ഈസി

ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ജമൈക്കയുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ഈ കളിയും ജയിച്ച് ഒന്നാമന്മാരായി അടുത്ത റൗണ്ടിലെത്താനാകും അര്‍ജന്റീനയുടെ ശ്രമം.

പ്രസക്ത ഭാഗങ്ങള്‍ കാണൂ

അര്‍ജന്റീന - ഉറുഗ്വേ കളിയിലെ പ്രസക്ത ഭാഗങ്ങള്‍ കാണൂ

Story first published: Wednesday, June 17, 2015, 10:32 [IST]
Other articles published on Jun 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+