സാന്റിയാഗോ: കോപ്പ അമേരിക്കയിലെ ആദ്യ കളിയില്‍ വെനസ്വേലയോട് തോറ്റ കൊളംബിയ ആയിരുന്നില്ല അര്‍ജന്റീനയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ കളിച്ചത്. അത് ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച കൊളംബിയ ആയിരുന്നു. 90 മിനുട്ടും അധികസമയത്തും ഷൂട്ടൗട്ടിലും ഇഞ്ചോടിഞ്ച് പൊരുതി, കനത്ത വെല്ലുവിളിയാണ് കൊളംബിയ അര്‍ജന്റീനയ്ക്ക് എതിരെ ഉയര്‍ത്തിയത്.
സഡന്‍ഡെത്തിലെത്തിയ കളി കഷ്ടിച്ചാണ് അര്‍ജന്റീന രക്ഷപ്പെട്ടത് എന്ന് പറഞ്ഞാല്‍ അത് അധികമാകില്ല. സഡന്‍ ഡെത്തില്‍ 5 -4 എന്ന സ്‌കോറിനായിരുന്നു മെസ്സിയുടേയും അര്‍ജന്റീനയുടെയും ആശ്വാസജയം. ട്രൈബ്രേക്കറിലും വിധി തീരുമാനമാകാതെ വന്നതോടെയാണ് കളി സഡന്‍ഡെത്തിലേക്ക് നീണ്ടത്.

വിജയത്തോടെ അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തി. അവസാന ക്വാര്‍ട്ടറില്‍ ബ്രസീല്‍ - പരാഗ്വെ മത്സരത്തിലെ ജേതാക്കളാണ് രണ്ടാം സെമിയില്‍ അര്‍ജന്റീനയ്ക്ക് എതിരാളികളായി വരാന്‍ പോകുന്നത്.
90 മിനിറ്റിലും അധികസമയത്തും ഗോള്‍ വീഴാതിരുന്ന കളി ഷൂട്ടൗട്ടിലും തീരുമാനമായില്ല. ഷൂട്ടൗട്ടിലെ അഞ്ച് കിക്കുകളില്‍ അര്‍ജന്റീനയും കൊളംബിയയും നാലെണ്ണം വീതം ലക്ഷ്യത്തിലെത്തിച്ചു. കളിയുടെ പ്രസക്തഭാഗങ്ങള്‍ കാണൂ..