Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലപ്പുറത്ത് അര്‍ജന്റീനയും സ്‌പെയിനും പൊരിഞ്ഞ പോരാട്ടം, ടൈബ്രേക്കറില്‍ വിജയം അര്‍ജന്റീനക്ക്

മലപ്പുറം: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം നെഞ്ചേറ്റി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഹൈസ്‌കൂളിലെ ഓരോ ഡിവിഷനും അവര്‍ക്കിഷ്ടപ്പെട്ട ടീമിന്റെ പേര് സ്വന്തമാക്കിയാണ്'കളി' തുടങ്ങിയത്. പിന്നെ സ്വന്തം ടീമിന്റെ നിറങ്ങളാല്‍ ടീം സ്പിരിറ്റോടെ ക്ലാസ് മുറികള്‍ അലങ്കരിച്ചു. പോസ്റ്ററുകളും കൊടികളും റിബണുകളും വര്‍ണബലൂണുകളും നിറഞ്ഞപ്പോള്‍ ആവേശം മൂത്തു.

നറുക്കെടുപ്പിലൂടെ മത്സര തീയതി നിശ്ചയിച്ചു.വൈകിട്ട് സ്‌കൂള്‍ വിട്ടാല്‍ ഫുട്‌ബോള്‍ ആരാധകരെല്ലാം ഗ്രൗണ്ടിലേക്ക്. ഓരോ ദിവസവും ഓരോ കളി വീതം. ടീമുകള്‍'സ്വന്തം രാജ്യ'ത്തിന്റെ ജഴ്‌സി ധരിച്ച് കളത്തിലിറങ്ങുമ്പോള്‍ ഗാലറിയില്‍ ആവേശം മുറുകും. റഫറിമാരും ലൈന്‍ അമ്പയര്‍മാരും പരിശീലനം നേടിയ കുട്ടികള്‍ തന്നെ.ഇന്നലെ കളിക്കളത്തില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം. ട്രൈബ്രേക്കറില്‍ വിജയം അര്‍ജന്റീനയ്ക്ക്.

team

വിജയികള്‍ പ്രീക്വാര്‍ട്ടറിലേക്ക്. ലോകകപ്പ് ഫൈനല്‍ നടക്കുന്ന ജൂലൈ 15നു തന്നെ സെന്റ് മേരീസിലും ഫൈനല്‍ തകര്‍ക്കും.വിജയികള്‍ക്ക് ഉഗ്രന്‍ സമ്മാനങ്ങളുമുണ്ട്. കായികാധ്യാപകന്‍ കെ.എസ്.സിബിയുടെ നേതൃത്വത്തില്‍ കുട്ടിക്കൂട്ടം ആവേശത്തിമിര്‍പ്പിലാണ്. പ്രവചനമത്സരവും ഫുട്‌ബോള്‍ ക്വിസും ലോകകപ്പിന്റെ ഭാഗമായുണ്ട്.

Story first published: Friday, June 29, 2018, 11:54 [IST]
Other articles published on Jun 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+