വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൈമാറ്റ ജാലകത്തില്‍ പോര് കടുക്കുന്നു; അന്റോണിയോ ഗ്രിസ്മാനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്ത്

ലണ്ടന്‍: അത്‌ലറ്റികോ മാഡ്രിഡ് വിട്ട അന്റോണിയോ ഗ്രിസ്മാന്റെ ബാഴ്‌സലോണയിലേക്കുള്ള കൂടുമാറ്റ അഭ്യൂഹം ശക്തമായിരിക്കെ ആരാധകരെ ഞെട്ടിച്ച് പുതിയ റിപ്പോര്‍ട്ട്. ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കറെ ബാഴ്‌സലോണയ്ക്ക് നല്‍കാതെ റെക്കോഡ് തുകയ്ക്ക് ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയ്യാറെടുക്കുന്നതായാണ് വിവരം. ഇക്കാര്യം ദി സണ്ണാണ് പുറത്തുവിട്ടത്. മികച്ച സ്‌ട്രൈക്കറുടെ അഭാവം നിലവില്‍ യുണൈറ്റഡിനുണ്ട്. ഗ്രിസ്മാനെത്തിയാല്‍ ഈ വിടവ് നികത്താന്‍ കഴിയുമെന്ന് യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷെയര്‍ കണക്കുകൂട്ടുന്നു.

antoine-griezmann

ഏകദേശം 95 ദശലക്ഷം യൂറോയാണ് ഗ്രിസ്മാനുവേണ്ടി യുണൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റോമലു ലുക്കാക്കുവിനെ നിലനിര്‍ത്താന്‍ ഏറെക്കുറെ യുണൈറ്റഡ് തീരുമാനിച്ചിട്ടുണ്ട്. മുന്നേറ്റത്തില്‍ ലുക്കാക്കുവിനൊപ്പം ഗ്രിസ്മാനും ചേരുമ്പോള്‍ ചുവന്ന ചെകുത്താന്മാര്‍ക്ക് അത്ഭുതം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു.

നേരത്തെ റയല്‍ മാഡ്രിഡില്‍ നിന്ന് ഗാരത് ബെയ്‌ലിനെയും ടോട്ടനത്തില്‍നിന്ന് ക്രിസ്റ്റിയന്‍ എറിക്‌സണെയും സ്വന്തമാക്കാന്‍ യുണൈറ്റഡ് ശ്രമം നടത്തിയെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. നിലവില്‍ ഒരു താരത്തെ മാത്രമാണ് യുണൈറ്റഡ് ടീമിലെത്തിച്ചിട്ടുള്ളത്. കൈമാറ്റ ജാലകത്തില്‍ പണം ബാക്കിനില്‍ക്കെ മികച്ചൊരു താരത്തെ ക്ലബ്ബ് ടീമിലെത്തിക്കുമെന്നുറപ്പ്.എന്നാല്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ഗ്രിസ്മാന്‍ തയ്യാറാവുമോയെന്ന് കാത്തിരുന്ന് കാണണം. ബാഴ്‌സലോണയില്‍ കളിക്കുന്നത് മോഹമാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ ഗ്രിസ്മാനായി ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയും രംഗത്തുണ്ട്.

ലോകകപ്പ്: ഇവര്‍ നാല് പേരും ഉറപ്പിച്ചു, ഇന്ത്യ തോല്‍വി അറിയില്ല, മഴ വന്നാല്‍ നോക്കൗട്ട് ഇങ്ങനെലോകകപ്പ്: ഇവര്‍ നാല് പേരും ഉറപ്പിച്ചു, ഇന്ത്യ തോല്‍വി അറിയില്ല, മഴ വന്നാല്‍ നോക്കൗട്ട് ഇങ്ങനെ

എന്തായാലും പുതിയ സീസണിന് മുന്നോടിയായി കൈമാറ്റ ജാലകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി ഗ്രിസ്മാന്‍ മാറുമെന്നുറപ്പ്. 28കാരനായ താരം 2014ലാണ് അത്‌ലറ്റികോ മാഡ്രിഡിലെത്തിയത്. ക്ലബ്ബിന്റെ 180 മത്സരങ്ങളില്‍ നി് 94 ഗോളാണ് ഗ്രിസ്മാന്‍ വലയിലാക്കിയത്. ടീമിനൊപ്പം യുവേഫ യൂറോപ്പാ ലീഗ്,യുവേഫ സൂപ്പര്‍ കപ്പ്,സൂപ്പര്‍ കോപ്പാ എന്നീ കിരീടങ്ങള്‍ ഗ്രിസ്മാന്‍ നേടിയിട്ടുണ്ട്.

Story first published: Thursday, June 13, 2019, 17:50 [IST]
Other articles published on Jun 13, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X