വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബാഴ്‌സലോണ വിടില്ല, ക്ലബ്ബില്‍ തുടരാന്‍ ഗ്രിസ്മാന്‍ താല്‍പ്പര്യം അറിയിച്ചതായി റിപ്പോര്‍ട്ട്

ബാഴ്‌സലോണ: ക്ലബ്ബ് മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബാഴ്‌സലോണയില്‍ തുടരാനാണ് താല്‍പ്പര്യമെന്നും അന്റോണി ഗ്രിസ്മാന്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അത്‌ലറ്റികോ മാഡ്രിഡ് വിട്ട് ബാഴ്‌സലോണയിലെത്തിയ ഗ്രിസ്മാന് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ സാധിച്ചില്ല. ലൂയിസ് സുവാരസ് പരിക്കേറ്റ് പുറത്തിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പകരക്കാരനായി ഗ്രിസ്മാനെ ബാഴ്‌സലോണ പരിഗണിച്ചെങ്കിലും അവസരം മുതലാക്കുന്നതില്‍ താരം പരാജയപ്പെട്ടു. ഇതോടെ ഗ്രിസ്മാനെ കൈമാറാന്‍ ബാഴ്‌സലോണ തയ്യാറെടുക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ക്ലബ്ബ് വിടാന്‍ തല്‍ക്കാലം ഗ്രിസ്മാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ് പ്രതികരിച്ചതായാണ് വിവരങ്ങള്‍ പുറത്തുവന്നത്.

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗ്രിസ്മാനെ അവസാന മിനുട്ടില്‍ പകരക്കാരനായി ഇറക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. ബാഴ്‌സലോണ പരിശീലകന്‍ സെറ്റിയനുകീഴില്‍ ബാഴ്‌സലോണയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. താരങ്ങളെ വേണ്ടവിധം അദ്ദേഹം പരിഗണിക്കുന്നില്ലെന്നാണ് പ്രധാനമായും അദ്ദേഹത്തിനെതിരേ ഉയരുന്ന ആരോപണം. ഈ സീസണിലാണ് ഫ്രഞ്ച് സ്‌ട്രൈക്കറായ ഗ്രിസ്മാന്‍ ബാഴ്‌സയിലെത്തിയത്. അത്‌ലറ്റീകോ മാഡ്രിഡിന്റെ ഏറ്റവും ശക്തനായ താരമായിരിക്കെയാണ് അദ്ദേഹം ബാഴ്‌സയിലേക്ക് കൂടുമാറിയത്. ക്ലബ്ബിനൊപ്പം 32 മത്സരത്തില്‍ നിന്ന് എട്ട് ഗോളാണ് 29കാരനായ ഗ്രിസ്മാന്‍ നേടിയത്. 2014 മുതല്‍ 2019വരെ അത്‌ലറ്റികോ മാഡ്രിഡിനുവേണ്ടി കളിച്ച ഗ്രിസ്മാന്‍ 180 മത്സരത്തില്‍ നിന്ന് 94 ഗോളും ക്ലബ്ബിനുവേണ്ടി നേടി. നേരത്തെ റയല്‍ സോസിഡാഡിനുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടം നേടിയപ്പോള്‍ ഗ്രിസ്മാന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

antoinegriezmann

യൂനിസ് ഖാന്‍ കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍; പ്രതികരിക്കാതെ പിസിബിയൂനിസ് ഖാന്‍ കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍; പ്രതികരിക്കാതെ പിസിബി

ഇതിനിടെ ബാഴ്‌സലോണന്‍ ആരാധകരെ ഞെട്ടിച്ച് ലയണല്‍ മെസ്സി ക്ലബ്ബ് വിടുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ മെസ്സി ക്ലബ്ബ് പ്രസിഡന്റുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് ക്ലബ്ബ് വിടാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് മെസ്സിയുടെ ഏജന്റ് സൂചന നല്‍കിയെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് കാലത്ത് പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മെസ്സിയും ബാഴ്‌സ പ്രസിഡന്റ് ബാര്‍തൊമിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. പുതിയ കരാറിന് മെസ്സി തയ്യാറാകില്ലെന്നാണ് വിവരം. അതേ സമയം വേണമെങ്കില്‍ മെസ്സിക്ക് ക്ലബ്ബ് വിടാമെന്ന് നേരത്തെ ബാര്‍തൊമിയു അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കരിയറിന്റെ തുടക്കം മുതല്‍ ബാഴ്‌സലോണയ്ക്കു വേണ്ടി കളിക്കുന്ന മെസ്സി ക്ലബ്ബ് വിടുമോയെന്ന് കണ്ടറിയണം. അതിനിടെ പെപ് ഗാര്‍ഡിയോള ബാഴ്‌സയുടെ പരിശീലകസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയെ തുടര്‍ച്ചയായ രണ്ട് ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ ഗാര്‍ഡിയോളയ്ക്കായിരുന്നെങ്കിലും ഇത്തവണ പിഴച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കൂടുമാറ്റ അഭ്യൂഹം പുറത്തുവന്നത്.

Story first published: Friday, July 3, 2020, 18:22 [IST]
Other articles published on Jul 3, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X