പാരീസ്: അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എയ്ഞ്ചല്‍ ഡിമരിയയുടെ അര്‍ജന്റീന ഫുട്ബോള്‍ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. വെനിസ്വേല, മൊറോക്കോ എന്നിവര്‍ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ നിന്നും താരം പിന്മാറി. പരിക്കിനെ തുടര്‍ന്നാണ് ഡി മരിയ വിട്ടുനില്‍ക്കുന്നതായി അറിയിച്ചത്. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പിനു ശേഷം അര്‍ജന്റീന ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മല്‍സരങ്ങള്‍.
അതിനേക്കാള്‍ നല്ലത് മരണം!! 2013ലേത് കരിയറിലെ കറുത്ത അധ്യായം... ധോണിയുടെ വെളിപ്പെടുത്തല്‍
തന്റെ ക്ലബ്ബായ പിഎസ്ജിക്കു വേണ്ടി കളിക്കുന്നതിനിടെ പേശിക്കറ്റ പരിക്കാണ് ഡിമരിയയുടെ മടങ്ങിവരവ് നീട്ടിയത്. ഡി മരിയ മാത്രമല്ല മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയുടെയും ലോകകപ്പിനു ശേഷമുള്ള തിരിച്ചുവരവാണ് നടക്കാനിരിക്കുന്ന സൗഹൃദ പോരാട്ടങ്ങള്‍. മെസ്സിക്കൊപ്പം ഡിമരിയയെയും കോച്ച് ലയണല്‍ സ്കലോനി ടീമിലേക്കു തിരികെ വിളിക്കുകയായിരുന്നു. ഈ സീസണില്‍ പിഎസ്ജിക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് ഡിമരിയ കാഴ്ചവയ്ക്കുന്നത്. വിവിധ ടൂര്‍ണമെന്റുകളിലായി ഈ സീസണില്‍ 14 ഗോളുകള്‍ നേടിയ താരം 13 ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
#SelecciónMayor El futbolista Ángel Di María sufrió hoy una lesión muscular del recto anterior izquierdo, que le impedirá jugar los próximos partidos amistosos de la Selección @Argentina. Quedará desafectado de la convocatoria. pic.twitter.com/Yj7xn6mV76
— Selección Argentina 🇦🇷 (@Argentina) March 20, 2019
മാര്‍ച്ച് 23ന് ശനിയാഴ്ച മാഡ്രിഡിലെ വാണ്ട മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിലാണ് അര്‍ജന്റീനയും ലാറ്റിനമേരിക്കന്‍ ടീമായ വെനിസ്വേലയും തമ്മിലുള്ള സൗഹൃദ മല്‍സരം. മൂന്നു ദിവസങ്ങള്‍ക്കു ശേഷം മൊറോക്കോയുമായും അര്‍ജന്റീന മാറ്റുരയ്ക്കും. ജൂണില്‍ ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പാ അമേരിക്ക ചാംപ്യന്‍ഷിപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പ് കൂടിയാണ് ഈ മല്‍സരങ്ങള്‍.