വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Champions League: ഒരു ഗോള്‍, രണ്ട് അസിസ്റ്റ്- കളം നിറഞ്ഞ് ഡിരിയ, പിഎസ്ജി ആദ്യമായി ഫൈനലില്‍

ലെയ്പ്ഷിഗിനെ 3-0നാണ് പിഎസ്ജി തുരത്തിയത്

ബെന്‍ഫിക്ക: ജര്‍മന്‍ ടീം ലെയ്പ്ഷിഗിന്റെ കുതിപ്പിന് കടിഞ്ഞാണിട്ട് ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജി യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു കുതിച്ചു. പോര്‍ച്ചുഗലില്‍ നടന്ന ആദ്യ സെമിയില്‍ ലെയ്പ്ഷിഗിനെ പിഎസ്ജി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു വാരിക്കളയുകയായിരുന്നു. ഇതാദ്യമായാണ് പിഎസ്ജി ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലേക്കു യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന കലാശക്കളിയില്‍ ജര്‍മന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് ടീം ഒളിംപിക് ലിയോണും തമ്മിലുള്ള കളിയിലെ വിജയികളാണ് പിഎസ്ജിയുടെ എതിരാളികള്‍.

1

അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയായിരുന്നു ലെയ്പ്ഷിഗിനെതിരേ പിഎസ്ജിയുടെ ഹീറോ. ഒരു ഗോള്‍ നേടുന്നതിനൊപ്പം മറ്റു രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കുകയും ചെയ്ത താരം കളം നിറഞ്ഞു കളിച്ചു. 42ാം മിനിറ്റിലായിരുന്നു ഡി മരിയയുടെ ഗോള്‍. മാര്‍ക്വിഞ്ഞോസ് (13), യുവാന്‍ ബെര്‍നറ്റ് (56) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

അറ്റലാന്റയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ സസ്‌പെന്‍ഷന്‍ കാരം പുറത്തിരിക്കേണ്ടി വന്ന ഡി മരിയ ഗംഭീര തിരിച്ചുവരവാണ് ലെയ്പ്ഷിഗിനെതിരേ നടത്തിയത്. ക്വാര്‍ട്ടറില്‍ അവസാന മൂന്നു മിനിറ്റിനിടെ നേടിയ രണ്ടു ഗോളില്‍ കഷ്ടിച്ചു രക്ഷപ്പെട്ട പിഎസ്ജിയെയല്ല സെമിയില്‍ കണ്ടത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ അവര്‍ ഒരു ഘട്ടത്തിലും നിയന്ത്രണം എതിരാളികള്‍ക്കു വിട്ടുകൊടുത്തില്ല.

2

പരിക്ക് ഭേദമായ കിലിയന്‍ എംബാപ്പെയും ഡി മരിയയും പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തിയതോടെ ശക്തമായ ഇലവനെയാണ് പിഎസ്ജി സെമിയില്‍ ഇറക്കിയത്. കടലാസിലെ കരുത്ത് അവര്‍ കളിക്കളത്തില്‍ പുറത്തെടുക്കുകയും ചെയ്തു. 11ാം മിനിറ്റിലാണ് മാര്‍ക്വിഞ്ഞോസ് പിഎസ്ജിയെ മുന്നിലെത്തിച്ചത് ഡി മരിയയുടെ പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാര്‍ക്വിഞ്ഞോസ് ആറു വാര അകലെ നിന്ന് വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു.

ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ ടീമിന്റെ രണ്ടാം ഗോള്‍ നേടേണ്ടതായിരുന്നു. എന്നാല്‍ താരത്തിന്റ തകര്‍പ്പന്‍ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. ഒന്നാം പകുതി തീരാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഡി മരിയ ടീമിന്റെ ലീഡുയര്‍ത്തി. നെയ്മറായിരുന്നു ഗോളിനു വഴിയൊരുക്കിയത്. പീറ്റര്‍ ഗുലാസിയുടെ പാസ് പിടിച്ചെടുത്ത് നെയ്മര്‍ മറിച്ചു നല്‍കിയ പന്ത് ഡി മരിയ മനോഹരമായി വലയിലേക്ക് ഫ്‌ളിക്ക് ചെയ്തിടുകയായിരുന്നു.

3

രണ്ടാം പകുതിയില്‍ എമില്‍ ഫോസ്‌ബെര്‍ഗ്, പാട്രിക് ഷിക്ക് എന്നിവരുടെ വരവ് ലെയ്പ്ഷിഗിന് പുത്തനുണര്‍വേകി. മികച്ച ചില നീക്കങ്ങള്‍ ഇതോടെ ജര്‍മന്‍ ടീമിന്റെ ഭാഗത്തു നിന്നുണ്ടായി. ഗോള്‍ മടക്കി കളിയിലേക്കു തിരിച്ചുവരാന്‍ ലെയ്പ്ഷിഗ് ശ്രമിക്കവെയാണ് 56ാം മിനിറ്റില്‍ പിഎസ്ജി മൂന്നാം ഗോളും നേടി ഫൈനല്‍ ഉറപ്പാക്കിയത്. ഡിമരിയയുടെ ക്രോസ് ബെര്‍നറ്റ് ഹെഡ്ഡറിലൂടടെ വലയിലെത്തിക്കുമ്പോള്‍ ഗോള്‍കീപ്പര്‍ നിസ്സഹായനായിരുന്നു. നാലാം ഗോള്‍ നേടാന്‍ പിഎസ്ജിക്കു നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അവ മുതലാക്കാനായില്ല. തുറന്ന ഗോളവസരം എംബാപ്പെ നഷ്ടപ്പെടുത്തിയപ്പോള്‍ ഡി മരിയയുടെയും ലിയാന്‍ഡ്രോ പരെഡസിന്റെയും ഗോള്‍ ശ്രമങ്ങള്‍ ഗോളി വിഫലമാക്കി.

ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് പിഎസ്ജിയെ ഖത്തര്‍ ഉടമകള്‍ സ്വന്തമാക്കിയ ശേഷം ഇതാദ്യമായാണ് അവര്‍ കന്നി ചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നത്തിന് തൊട്ടരികിലെത്തിയത്. ഈ സീസണില്‍ ഇതിനകം രണ്ടു കിരീടങ്ങള്‍ സ്വന്തമാക്കിയ അവര്‍ മൂന്നാം കിരീടം തികച്ച് ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസണാക്കി ഇത്തവണത്തേത് മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ്. ഫ്രഞ്ച് ലീഗ് കൂടാതെ ഫ്രഞ്ച് കപ്പും നേരത്തേ പിഎസ്ജി കൈക്കലാക്കിയിരുന്നു.

Story first published: Wednesday, August 19, 2020, 8:38 [IST]
Other articles published on Aug 19, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X