വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റെക്കോര്‍ഡ് തുകയ്ക്ക് ഏഞ്ചല്‍ ഡി മരിയ മാഞ്ചസ്റ്റര്‍ യുണൈറ്റിലേക്ക്

By Gokul

മാഞ്ചസ്റ്റര്‍: അര്‍ജന്റീയുടെ സൂപ്പര്‍താരം ഏഞ്ചല്‍ ഡി മരിയ റയല്‍ മാഡ്രിഡില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റിലേക്ക് കൂടുമാറുന്നു. ഇന്നേവരെ ഒരു ഇംഗ്ലീഷ് ക്ലബ്ബും നല്‍കാത്ത ട്രാന്‍സ്ഫര്‍ തുകയാണ് ഡി മരിയയ്ക്കുവേണ്ടി മാഞ്ചസ്റ്റര്‍ കൈമാറുന്നത്. 67 മില്യണ്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ തുകയെന്ന് ഒരു സ്‌പോര്‍ട് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനുമുമ്പ് ചെല്‍സിയാണ് കൂടുതല്‍ തുക നല്‍കി ഒരു താരത്തെ സ്വന്തമാക്കിയത്. ലിവര്‍പൂളില്‍ നിന്നും ഫെര്‍ണാണ്ടോ ടോറസിനെ ടീമിലെത്തിക്കാന്‍ ചെല്‍സി 50 മില്യണ്‍ യൂറോ മുടക്കിയത്. മരിയയുമായുള്ള കരാര്‍ ടീമിനെ സംബന്ധിച്ചിടത്തോളം വന്‍ നേട്ടമായിരിക്കമെന്നാണ് കരുതുന്നതെന്ന് മാഞ്ചസ്റ്റര്‍ ടീം അധികൃതര്‍ വ്യക്തമാക്കി.

angeldimaria

ലോകകപ്പ് ഫുട്‌ബോളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസ് റയലിലെത്തിയതോടെയാണ് ഏഞ്ചല്‍ ഡി മരിയ ആദ്യ ഇലവനില്‍ നിന്നും പുറത്താകുന്നത്. ടീമില്‍ സ്ഥാനമുറപ്പില്ലാതായതോടെ ക്ലബ്ബ് വിടണമെന്ന് ആഗ്രഹം മരിയ കോച്ചിനെ അറിയിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ റയലിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച കളിക്കാരനാണ് ഡി മരിയ.

മരിയ മാഞ്ചസ്റ്ററില്‍ എത്തുന്നതോടെ ടീം കെട്ടുറപ്പുള്ളതാകുമെന്ന് കോച്ച് വാന്‍ഗാല്‍ പ്രതികരിച്ചു. മറ്റൊരു അര്‍ജന്റീനന്‍ താരം മാര്‍ക്കോസ് റോജോയെ മാഞ്ചസ്റ്ററിലെത്തിച്ചതിന് പിന്നാലെയാണ് വാന്‍ ഗാല്‍ മരിയയെയും ടീമിലെത്തിച്ചത്. മാഞ്ചസ്റ്റര്‍ പോലൊരു ടീമിലെത്താന്‍ കഴിയുന്നത് തന്നെ സംബന്ധിച്ചടത്തോളം ഏറെ സന്തോഷം പകരുന്ന കാര്യമാണെന്നും, നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ ടീമിനുവേണ്ടി കളിക്കുമെന്നും ട്രാന്‍സ്ഫര്‍ വാര്‍ത്തകളോട് ഏഞ്ചല്‍ ഡി മരിയ പ്രതികരിച്ചു.

Story first published: Monday, August 25, 2014, 7:51 [IST]
Other articles published on Aug 25, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X