Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത് ചരിത്രം..100 വർഷത്തിനു ശേഷം ആദ്യമായി ബ്രസീലിൽ ജനിക്കാത്ത ഒരുതാരം ബ്രസീൽ ടീമിൽ..

അടുത്ത മാസം നടക്കുന്ന അന്തരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള ബ്രസീലിയൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ പിറന്നത് 100 വർഷത്തിനിടയിലെ പുതു ചരിത്രം.ബ്രസീലിയൻ ടീമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ താരം ആൻഡ്രെസ്സ്‌ പെരേര ഇടം പിടിച്ചതോടെ 100 വർഷത്തിനിടെ ആദ്യമായി ബ്രസീലിൽ ജനിക്കാത്ത ഒരുതരം ബ്രസീൽ ടീമിൽ ഇടം പിടിക്കുന്നു എന്ന ചരിത്രം കൂടിയാണ് പിറവിയെടുത്തത്.ബെൽജിയത്തിൽ ജനിച്ചു വളർന്ന താരമാണ് പെരേര .സ്വന്തം പിതാവിന്റെ ജന്മദേശം ബ്രസീൽ ആയതിനാൽ പിതാവിന്റെ അഭ്യർത്ഥന പ്രകാരമാണ് താരം ബ്രസീൽ പൗരത്വം സ്വികരിക്കുന്നത്.

andreaspereira

ഫുട്ബോൾ താരങ്ങളെ കൊണ്ട് സമ്പന്നമായ ബ്രസീലിൽ കൂടുതൽ അവസരങ്ങൾ തേടി വേറെ രാജ്യങ്ങളിൽ താരങ്ങൾ ചേക്കേറുന്നത് പതിവാകുന്നതിൽ ഇടയിലാണ് ഇക്കാര്യം നടക്കുന്നത്.ബ്രസീലിന്റെ ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ബ്രസീലിൽ ജനിക്കാത്ത നാലു താരങ്ങൾ മാത്രമെ ബ്രസീൽ സീനിയർ ടീമിനായി ബൂട്ടണിഞ്ഞിട്ടുള്ളു.

ബെൽജിയത്തിന്റെ അണ്ടർ 15, അണ്ടർ 16, അണ്ടർ 17 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള പെരേര തുടർന്നാണ് ബ്രസീൽ ടീമിനുവേണ്ടി കളിക്കാൻ തീരുമാനിക്കുന്നത്.തുടർന്ന് ബ്രസീലിന്റെ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കു വേണ്ടി കളിച്ചു.മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ സ്പാനിഷ് ക്ലബ്ബ് വാലെൻസിയിൽ കളിക്കുന്ന പെരേര കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് ബ്രസീൽ ടീമിലേക്ക് തന്റെ വരവറിയിച്ചത്.

Story first published: Sunday, August 19, 2018, 8:44 [IST]
Other articles published on Aug 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+