വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഹിഗ്വയ്ന്‍ ചെല്‍സിയില്‍ അരങ്ങേറി; ആല്‍വരോ മൊറാട്ട ഇനി മറ്റൊരു ക്ലബ്ബില്‍

ലണ്ടന്‍: ഇംഗ്ലീഷ് ടീം ചെല്‍സിക്കുവേണ്ടി അര്‍ജന്റീനന്‍ താരം ഗോണ്‍സാലോ ഹിഗ്വയ്ന്‍ അരങ്ങേറ്റം നടത്തിയതിന് പിന്നാലെ ആല്‍വരോ മൊറാട്ടയെ ഒഴിവാക്കി. ലോണ്‍ അടിസ്ഥാനത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനുവേണ്ടിയാകും ഇനി മൊറാട്ട കളിക്കുക. കഴിഞ്ഞ ദിവസം ഷെഫീല്‍ഡ് എഫ്‌സിക്കെതിരെ എഫ്എ കപ്പില്‍ ഹിഗ്വയ്ന്‍ ചെല്‍സിക്കായി ആദ്യ മത്സരത്തിനിറങ്ങിയിരുന്നു.

alvaro

പുതിയ സീസണില്‍ ചെല്‍സിക്കായി കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന മൊറാട്ടയ്ക്ക് പകരക്കാരനായാണ് ഹിഗ്വയ്ന്‍ എത്തിയത്. ഇതോടെ മൊറാട്ടയെ മറ്റൊരു ക്ലബ്ബിന് കൈമാറാനും തീരുമാനിച്ചു. 2017ല്‍ ചെല്‍സിയിലെത്തിയ മൊറാട്ട ഇതുവരെ 72 മത്സരങ്ങള്‍ കളിച്ചെങ്കിലും 24 ഗോളുകള്‍ മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. അത്‌ലറ്റിക്കോ അക്കാദമിയില്‍ പന്തുതട്ടി വളര്‍ന്ന താരത്തിന് മുന്‍ ടീമിലേക്കുള്ള തിരിച്ചുപോക്കുകൂടിയായി കൂടുമാറ്റം.

19ാം വയസ്സില്‍ അവന്റെ 10 ശതമാനം കഴിവ് പോലും തനിക്കില്ല!! കോലി പ്രശംസിച്ചത് ഈ താരത്തെ... 19ാം വയസ്സില്‍ അവന്റെ 10 ശതമാനം കഴിവ് പോലും തനിക്കില്ല!! കോലി പ്രശംസിച്ചത് ഈ താരത്തെ...

ജനുവരി 5ന് നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ മത്സരത്തിലാണ് താരം അവസാനമായി ചെല്‍സിക്കായി കളിച്ചത്. അന്ന് ചെല്‍സിക്കായി രണ്ടു ഗോളുകളും നേടി. മൊറാട്ട മികച്ച ഗോള്‍ സ്‌കോററാണന്നാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അഭിപ്രായം. താരത്തിന്റെ വരവ് ടീമിന്റെ ശക്തിവര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ലെന്നും മൊറാട്ടയ്ക്ക സ്വാഗതമോതുന്നതായും ടീം വെബ്‌സൈറ്റില്‍ പറയുന്നു.

Story first published: Tuesday, January 29, 2019, 12:00 [IST]
Other articles published on Jan 29, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X