ലണ്ടന്‍: ഈ സീസണില്‍ ഏറ്റവും മോശം പ്രകടനം പുറത്തെടുക്കുന്ന ടീമുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മികച്ച താരങ്ങളുടെ അഭാവവും തുടര്‍ച്ചയായുള്ള പരിക്കും ടീമില്‍ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ പരിശീലകസ്ഥാനത്ത് നിന്ന് സോള്‍ഷെയറെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് യുണൈറ്റഡ് മാനേജ്മെന്റ്. സോള്‍ഷെയറിന് പകരം മുന്‍ യുവന്റസ് കോച്ച് മാസിമില്ലിയാനോ അല്ലെഗ്രിയെത്തുമെന്ന അഭ്യൂഹം നേരത്തെ മുതല്‍ ഉണ്ടായിരുന്നെങ്കിലും ഇത് ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
ഇപ്പോഴിതാ ജനുവരിയില്‍ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്ന തരത്തില്‍ സൂചന നല്‍കിയിരിക്കുകയാണ് അല്ലെഗ്രി. പുതിയ ചില ദൗത്യങ്ങള്‍ക്കായി ഇംഗ്ലീഷ് പഠിക്കുകയാണെന്നാണ് അല്ലെഗ്രി പറഞ്ഞത്. ഇപ്പോള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാമെങ്കിലും ഇംഗ്ലീഷ് പഠിക്കുകയാണെന്ന് അദ്ദേഹം ടുട്ടോ സ്പോര്ട്ടിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വെടിക്കെട്ട് ബാറ്റിങ് വേദിയിലേക്ക് യുവരാജും; ടി10 ലീഗില്‍ പങ്കെടുക്കുമെന്ന് സൂചന
ഇംഗ്ലീഷ് ക്ലബ്ബായ യുണൈറ്റഡിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ യുവന്റസ് താരങ്ങളായ മരിയോ മാന്‍സുകിച്ചിനെയും എംറി ക്യാനെയും യുണൈറ്റഡ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും അല്ലെഗ്രിയുടെ യുണൈറ്റഡ് പ്രവേശനത്തിനുള്ള സാധ്യത ഉയര്‍ത്തുന്നു. ക്ലാഗിയേരി, എസി മിലാന് തുടങ്ങിയ ടീമുകളെയും പരിശീലിപ്പിച്ച് അനുഭവസമ്പത്തുള്ള താരമാണ് അല്ലെഗ്രി.