For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റൊണാള്‍ഡോയെ തടഞ്ഞവന്‍; ഇനിയെങ്കിലും അല്‍പ്പം ബഹുമാനിക്കാം ഈ ഗോളിയെ

സരന്‍സ്‌ക്: ഇനി ലോകത്തിലെ ഏത് കൊലകൊമ്പന്‍ വന്നാലും നേരിടും. ഇറാന്‍ ഗോള്‍കീപ്പറിന് ഇത്രയും ചങ്കൂറ്റം വന്നത് എവിടെ നിന്നാണെന്ന് സംശയം തോന്നുന്നുണ്ടോ?. സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി കിക്ക് തടഞ്ഞാല്‍ പിന്നെ ആത്മവിശ്വാസത്തിന് എന്ത് കുറവ് സംഭവിക്കാനാണ്. ഗോള്‍കീപ്പര്‍ അലിറെസ ബെയ്‌റാന്‍വാന്‍ഡ് നടത്തിയ സേവിന്റെ ബലത്തിലാണ് ഇറാന്‍ 1-1ന് പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടിയത്. ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും തങ്ങളുടെ ടീമിന് ഭാവിയുണ്ടെന്നാണ് ബെയ്‌റാന്‍വാന്‍ഡ് വിശ്വസിക്കുന്നത്.

Alireza Beiranvand

ഖത്തറില്‍ നടക്കാനിരിക്കുന്ന 2022 ലോകകപ്പാണ് ഇറാനിയന്‍ ഗോള്‍കീപ്പറുടെ ലക്ഷ്യം. 'ആ പെനാല്‍റ്റി തടഞ്ഞുനിര്‍ത്താന്‍ അവസാന നിമിഷം വരെ കാത്തുനിന്നു. ഞങ്ങളുടെ കഠിനാധ്വാനം റഷ്യയില്‍ അന്തിമ 16 ടീമുകളില്‍ ഇടംനേടി തരേണ്ടതായിരുന്നു. എന്നാല്‍ ഇനി ഭാവിയില്‍ ആരും ഞങ്ങളെ ഒരു അതിശയമായി കണക്കാക്കില്ലെന്ന് ഉറപ്പാണ്. ഞങ്ങള്‍ കഠിനമായി കളിച്ചു, കൂടുതല്‍ നേട്ടങ്ങള്‍ക്ക് അര്‍ഹതയുമുണ്ട്, ആളുകള്‍ സാക്ഷിയാണ്', ഇറാന്‍ ഗോള്‍കീപ്പര്‍ വ്യക്തമാക്കുന്നു.

ഈ ലോകകപ്പില്‍ പോര്‍ച്ചുഗലിനായി റൊണാള്‍ഡോ അല്ലാതെ ഗോള്‍ നേടിയ ഏക വ്യക്തിയായി റിക്കാര്‍ഡോ ക്വരെസ്മയും മാറി. ഇറാനെതിരെ രണ്ടാം പകുതിയിലായിരുന്നു ആ ഗോള്‍. 53-ാം മിനിറ്റില്‍ റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കാതിരുന്നെങ്കില്‍ ടീം 2-0ന് മുന്നിലെത്തുമായിരുന്നു. ടൂര്‍ണമെന്റില്‍ റയല്‍ താരത്തിന്റെ അഞ്ചാം ഗോളായും ഇത് മാറേണ്ടതായിരുന്നു. സൂപ്പര്‍ താരത്തിന്റെ പിഴവ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതിന് വിഘാതമായി മാറുകയും ചെയ്തു.

ഇഞ്ചുറി ടൈമില്‍ കിട്ടിയ പെനാല്‍റ്റിയാണ് ഇറാന് സമനില നേടിക്കൊടുത്തത്. റഷ്യയില്‍ തങ്ങള്‍ ഒരുപാട് പാഠം പഠിച്ചെന്ന് ടീം ക്യാപ്റ്റന്‍ മസൗദ് ഷൂജി വ്യക്തമാക്കി. ഏഷ്യയിലെ ഏറ്റവും മികച്ച ടീമാണ് ഇറാനെന്ന് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് അഭിപ്രായപ്പെട്ടിരുന്നു.


Story first published: Tuesday, June 26, 2018, 17:16 [IST]
Other articles published on Jun 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+