സൂപ്പർ താരത്തെ നിലനിർത്തി പൂനെ സിറ്റി എഫ് സി..
പൂനെ സിറ്റിയുടെ ഉറുഗ്വേ താരം എമിലാനോ അൽഫാറോ ക്ലബ്ബുമായി ഒരുവർഷം കൂടി കരാർ നീട്ടി.കഴിഞ്ഞ സീസണിൽ പൂനെക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമാണ് അൽഫാറോ. അൽഫാറോയുടെയും ബ്രസീലിയൻ താരം മാർസലീനിയോയുടെയും പിൻബലത്തിൽ പൂനെ സിറ്റി പ്ലേ ഓഫ് യോഗ്യത നേടിയിരുന്നു. അതുകൊണ്ടുതന്നെയാണ് ഗോൾ അടിവീരനായ എമിലാനോ അൽഫാറോയെ പൂനെ സിറ്റി എഫ് സി ഒരു വര്ഷം കൂടി നിലനിർത്തിയത്. താരം ക്ലബ്ബുമായി പുതിയ കരാറിൽ എത്തിയ വിവരം പൂനെ സിറ്റി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ സ്ഥിതീകരിച്ചു കഴിഞ്ഞു.

"കഴിഞ്ഞ സീസണിൽ ഈ ആവേശകരമായ ടീമിനൊപ്പം ഒട്ടേറെ നേട്ടങ്ങൾ സ്വാന്തമാക്കി.തുടർന്നും ഈ ക്ലബ്ബിൽ തുടരാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.എനിക്കുറപ്പുണ്ട് ഓറഞ്ച് ആർമിക്ക് അടുത്ത സീസണിൽ ഒരു പോസിറ്റിവ് റിസൾട്ട് തന്നെ ലഭിക്കും തീർച്ച";കരാറിനു ശേഷം അൽഫാറോ പറഞ്ഞു.
കഴിഞ്ഞ സീസണിൽ പൂനെ സിറ്റി എഫ് സിക്കുവേണ്ടി എല്ലാ മത്സരങ്ങളും കളിച്ച താരമാണ് അൽഫാറോ.19 മത്സരങ്ങളിൽ നിന്ന് പൂനെക്ക് വേണ്ടി 9 ഗോളുകളും രണ്ടു അസിസ്റ്റുകളും അൽഫാറോ നേടിട്ടുണ്ട്.2006 മുതൽ 2011 വരെ ഉറുഗ്വ പ്രീമിയർ ഡിവിഷൻ ക്ലബ്ബായ ലിവർപൂളിൽ കളിച്ചിട്ടുള്ള താരമാണ് അൽഫാറോ.ലിവര്പൂളിനായി 120 ലേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള അൽഫാറോ 47 ഗോളുകളും നേടിട്ടുണ്ട്.തുടർന്ന് ലോൺ അടിസ്ഥാനത്തിൽ ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയ്ക്കുവേണ്ടി കളിച്ചു.വീണ്ടും 2014 ൽ ലിവര്പൂളിലെത്തിയ അൽഫാറോ തൊട്ടടുത്ത വർഷം ഐ.എസ്.എൽ ക്ലബ്ബായ നോർത് ഈസ്റ്റിലേക്കെത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications