വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗോള്‍, റെഡ് കാര്‍ഡ്, ഇഞ്ചുറി ടൈമില്‍ രണ്ട് പെനാല്‍റ്റി, പനേങ്ക കിക്കിലൂടെ ആഴ്‌സണലിന് ത്രില്ലര്‍ ജയം! ഇത് ബോളിവുഡ് പടത്തെ വെല്ലുന്ന മത്സരം!!

By കാശ്വിന്‍

ലണ്ടന്‍: ഒരു ബോളിവുഡ് സിനിമയുടെ എല്ലാ രസക്കൂട്ടുകളും നിറഞ്ഞ ഫുട്‌ബോള്‍ മത്സരം കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലും ബണ്‍ലിയും തമ്മിലുള്ള മത്സരം ഒന്ന് കണ്ടാല്‍ മതി. അങ്ങേയറ്റം വീറുംവാശിയും നിറഞ്ഞ രണ്ട് ഹാഫുകള്‍. ഇഞ്ചുറി ടൈം സൂപ്പര്‍ ക്ലൈമാക്‌സിന്റെതായിരുന്നു. ഇടക്ക് ചുവപ്പ് കാര്‍ഡിന്റെ വില്ലത്തരവും. ഏറ്റവും ഒടുവില്‍ നായികയെ രക്ഷിച്ചെടുക്കുന്ന നായകന്റെ റോളില്‍ സാക്ഷാല്‍ അലക്‌സിസ് സാഞ്ചസും. ബോളിവുഡ് നായകനെ പോലെ സുന്ദരനാണ് സാഞ്ചസ് !

alexissanchez

ഇഞ്ചുറി ടൈമില്‍ രണ്ട് പെനാല്‍റ്റി !

നിശ്ചിത സമയം പിന്നിട്ടപ്പോള്‍ മാച്ച് റഫറി ഏഴ് മിനുട്ടാണ് ഇഞ്ചുറി ടൈമായി അനുവദിച്ചത്. തൊണ്ണൂറ് മിനുട്ടില്‍ മുന്നിട്ട് നിന്നത് ആഴ്‌സണലാണ്. 1-0 ആയിരുന്നു സ്‌കോര്‍. പത്ത് പേരുമായി പൊരുതി നിന്ന ആഴ്‌സണലിന് ഇഞ്ചുറി ടൈമിലെ മൂന്നാം മിനുട്ടില്‍ തിരിച്ചടി കിട്ടി. കോക്വുലിന്‍ ബോക്‌സിലേക്ക് കുതിച്ച് കയറിയ ബാന്‍സിനെ ടാക്കിള്‍ ചെയ്തു.റഫറി പെനാല്‍റ്റി വിധിച്ചു. ഗ്രെ അത് വലയിലാക്കി. സ്‌കോര്‍ 1-1.

പത്ത് പേരുമായി ആഴ്‌സണല്‍ പൊരുതി. അവസാന സെക്കന്‍ഡില്‍ ബണ്‍ലിയുടെ ബോക്‌സിനുള്ളിലേക്ക് ഫ്രീകിക്ക് ബോള്‍ പറന്നിറങ്ങി. ആഴ്‌സണല്‍ താരം കോസിന്‍ലെക്കെതിരെ അപകടകരമാംവിധം കാല് ഉയര്‍ത്തി ഗോള്‍ ശ്രമം തടഞ്ഞതിന് റഫറി പെനാല്‍റ്റിവിധിച്ചു. ആഴ്‌സണലിന് കോളടിച്ചു. കിക്കെടുത്തത് സാഞ്ചസ്. ഗോളിക്ക് നേരെ പന്ത് ചിപ് ചെയ്ത് പനേങ്ക കിക്ക് ! മനോഹരമായ ഗോള്‍.

ഗ്രാനിറ്റ് നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ ..!!

ആഴ്‌സണലിന്റെ മിഡ്ഫീല്‍ഡര്‍ ഗ്രാനിറ്റ് സാക്ക സീസണില്‍ ഇത് രണ്ടാം തവണയാണ് ചുവപ്പ് കാര്‍ഡ് കാണുന്നത്. ബണ്‍ലിയുടെ സ്റ്റിവെന്‍ ഡെഫോറിനെതിരെ ഗൗരവമേറിയ ടാക്കിളിന് ശ്രമിച്ചതാണ് വിനയായത്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറിയ സാക്ക മൊത്തം അഞ്ച് തവണ ചുവപ്പ് കാര്‍ഡ് കണ്ടു. യൂറോപ്പില്‍ ടോപ് ഡിവിഷനില്‍ കളിക്കുന്നവരില്‍ ഇത് റെക്കോര്‍ഡാണ്. ബണ്‍ലിക്കെതിരെ മത്സരം നിയന്ത്രിച്ച ജോണ്‍ മോസ് രണ്ടാം തവണയാണ് സാക്കയെ പുറത്താക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി സാക്ക ഒമ്പത് തവണ ചുവപ്പ് കാര്‍ഡ് കണ്ടിട്ടുണ്ട്. ഇങ്ങനെയൊരു റെക്കോര്ഡുള്ള താരം ആഴ്‌സണലിന്റെ കിരീടപ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. അടുത്ത നാല് മത്സരങ്ങളില്‍ സാക്കക്ക് വിലക്കുണ്ട്. ഫെബ്രുവരി നാലിന് ചെല്‍സിക്കെതിരായ നിര്‍ണായക മത്സരവും സാക്കക്ക് നഷ്ടം.

Story first published: Monday, January 23, 2017, 12:15 [IST]
Other articles published on Jan 23, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X