വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അലക്‌സീസ് സാഞ്ചസ് മാഞ്ചസ് യുണൈറ്റഡ് വിടും; വലവിരിച്ച് യുവന്റസും മിലാനും

ലണ്ടന്‍: ചിലി മുന്നേറ്റനിര താരം അലക്‌സീസ് സാഞ്ചസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നതായി റിപ്പോര്‍ട്ട്. യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍ സാഞ്ചസിനെ ടീമില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ക്ലബ്ബ് വിടാനാണ് താരത്തിന്റെ തീരുമാനമെന്നാണ് വിവരം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡെയ്‌ലി മെയ്‌ലാണ് പുറത്തുവിട്ടത്.അവസാന സീസണില്‍ തുടര്‍ച്ചയായ പരിക്ക് അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു. വളരെ കുറച്ച് മത്സരം മാത്രമാണ് അദ്ദേഹത്തിന് ക്ലബ്ബിനൊപ്പം കളിക്കാനായത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷത്തെ കോപ്പാ അമേരിക്കയ്ക്കുള്ള ചിലി ടീമില്‍ അദ്ദേഹം കളിച്ചു.

ദേശീയ ടീമിനൊപ്പമുള്ള ഭേദപ്പെട്ട പ്രകടനം യുണൈറ്റഡില്‍ അദ്ദേഹത്തിന് സീറ്റ് ഉറപ്പിച്ചെങ്കിലും കൂടുമാറാനാണ് സാഞ്ചസിന് താല്‍പ്പര്യമെന്നാണ് വിവരം. യുവന്റസ്, എസ് മിലാന്‍, നാപ്പോളി എന്നിവര്‍ക്കും സാഞ്ചസിനെ സ്വന്തമാക്കാന്‍ താല്‍പ്പര്യമുള്ളതായാണ് വിവരം.രണ്ടാഴ്ചക്കുള്ളില്‍ അദ്ദേഹത്തിന്റെ കൂടുമാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. യുണൈറ്റഡില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവാത്തത് മികച്ച കൂട്ടുകെട്ടില്ലാത്തതിനാലും ക്ലബ്ബില്‍ അദ്ദേഹം സന്തോഷവാനല്ലാത്തതിനാലുമാണെന്ന് മുന്‍ യുണൈറ്റഡ്-ആഴ്‌സണല്‍ താരം റോബിന്‍ വാന്‍ പേഴ്‌സി കഴിഞ്ഞ ഇടയ്ക്ക് അഭിപ്രായപ്പെട്ടിരുന്നു.

alexis-sanchez

സ്റ്റീവ് ബക്‌നറുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി അമ്പയര്‍ അലീം ദാര്‍സ്റ്റീവ് ബക്‌നറുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തി അമ്പയര്‍ അലീം ദാര്‍

2005ല്‍ ക്ലബ്ബ് കരിയര്‍ ആരംഭിച്ച സാഞ്ചസ് 2007ല്‍ റിവര്‍ പ്ലേറ്റിലേക്കെത്തിയത് കരിയറില്‍ വഴിത്തിരിവായി.2011ല്‍ ബാഴ്‌സലോണയിലെത്തിയ സാഞ്ചസ് മൂന്ന് കൊല്ലം ക്ലബ്ബില്‍ തുടര്‍ന്നു. ക്ലബ്ബിനൊപ്പം ഒരു ലാലിഗ,ഒരു സൂപ്പര്‍ കപ്പ്,രണ്ട് സൂപ്പര്‍ കോപ്പാ,ഒരു ക്ലബ്ബ് ലോകകപ്പ് എന്നിവയും നേടി.2014ല്‍ ആഴ്‌സണലിലേക്ക് ചേക്കേറിയ താരം 122 മത്സരങ്ങളില്‍ നിന്ന് 60 ഗോളുമായി തിളങ്ങി.ഗണ്ണേഴ്‌സിനൊപ്പം എഫ് എ കപ്പും കമ്മ്യൂണിറ്റി ഷീല്‍ഡും നേടിയ അദ്ദേഹം 2018ലാണ് യുണൈറ്റഡിലെത്തിയത്. 2015ലും 16ലും ചിലി കോപ്പാ അമേരിക്ക നേടിയപ്പോള്‍ സാഞ്ചസിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.

Story first published: Friday, August 16, 2019, 18:19 [IST]
Other articles published on Aug 16, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X