Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുണൈറ്റഡില്‍ നിന്നും കൂടുമാറി, അലക്‌സീസ് സാഞ്ചസ് ഇനി ഇന്റര്‍ മിലാനില്‍

മിലാന്‍: അഭ്യൂഹങ്ങള്‍ക്ക് വിരാമം. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനിലേക്ക് അലക്‌സീസ് സാഞ്ചസ് കൂടുമാറി. വ്യാഴാഴ്ച്ച ഇരു കബ്ലുകളും ഇക്കാര്യം സ്ഥിരീകരിച്ചു. വായ്പാ അടിസ്ഥാനത്തില്‍ ഒരു സീസണ്‍ മുഴുവന്‍ ഇന്റര്‍ മിലാന് വേണ്ടി സാഞ്ചസ് കളിക്കാനാണ് ധാരണ.

അലക്സീസ് സാഞ്ചസ്

2018 ജനുവരിയില്‍ ആഴ്‌സനലില്‍ നിന്നാണ് ചിലിയന്‍ താരം സാഞ്ചസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. പ്രീമിയര്‍ ലീഗില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന താരമായിട്ടും യുണൈറ്റഡ് നിരയില്‍ തിളങ്ങാന്‍ സാഞ്ചസിനായില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 45 മത്സരങ്ങള്‍ കളിച്ച സാഞ്ചസ് അഞ്ചു ഗോളുകള്‍ മാത്രമാണ് കണ്ടെത്തിയത്. പുതിയ സീസണിലാവട്ടെ യുണൈറ്റഡിനായി സാഞ്ചസ് ഇതുവരെ കളത്തിലിറങ്ങിയിട്ടുമില്ല.

അലക്സീസ് സാഞ്ചസ്

അലക്‌സീസ് സാഞ്ചസ് ഇന്റര്‍ താരമായെന്നും 2020 ജൂണ്‍ 30 വരെ ക്ലബിനായി കളിക്കുമെന്നും ഇറ്റാലിയന്‍ ക്ലബ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. മുന്‍ യുണൈറ്റഡ് താരം റൊമേലു ലുക്കാക്കുവിനൊപ്പം പുതിയ സീസണില്‍ സാഞ്ചസ് പന്തുതട്ടും. ഓഗസ്റ്റ് ആദ്യവാരമാണ് യുണൈറ്റഡില്‍ നിന്നും ലുക്കാക്കു ഇന്റര്‍ മിലന്‍ പാളയത്തിലെത്തിയത്. 65 മില്യണ്‍ യൂറോ (73 മില്യണ്‍ ഡോളര്‍) ലുക്കാക്കുവിനായി ഇറ്റാലിയന്‍ ക്ലബ് ചിലവഴിച്ചു.

പരിശീലകനായി ചുമതലയേറ്റ ആന്റോണിയോ കോണ്‍ടിയുടെ കീഴില്‍ ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന്റെ ആധിപത്യം തകര്‍ത്തെറിയാനാണ് ഇന്റര്‍ മിലാന്റെ പുറപ്പാട്.

Story first published: Friday, August 30, 2019, 12:47 [IST]
Other articles published on Aug 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+